മൃദുല വാര്യരും സച്ചിന്‍ വാര്യരും അന്‍ടാഗ്ഗ് ബാന്‍ഡും ചേര്‍ന്ന് ഒരുക്കുന്ന സംഗീത വിസ്മയം; കാണാം ‘ഓര്‍മസ്പര്‍ശം’ ശനി, ഞായര്‍ ദിവസങ്ങളില്‍ കൈരളി ടിവിയില്‍

അരിസോണ: മലയാളീ പ്രേക്ഷകരില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞ ഓര്‍മസ്പര്‍ശം അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ ഗായകരുടെ ശബ്ദ സാനിധ്യം കൊണ്ട് സംഗീതാസ്വാദരുടെ പ്രശംസ പിടിച്ചു പറ്റിയത്തില്‍ ഓര്‍മസ്പര്‍ശത്തിന്റെ പ്രവര്‍ത്തകരുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്ന് നാട്ടില്‍ നിന്നുള്ള മികച്ച ഗായകരായ മൃദുല വാര്യരും, സച്ചിന്‍ വാര്യരും, അന്‍ടാഗ്ഗു ബാന്‍ഡും കൂടിയുള്ള മനോഹരമായ എപ്പിസോഡിലേക്കു പ്രിയ പ്രേക്ഷകരെ ഞങ്ങള്‍ ക്ഷണിക്കുന്നു .

ഡോക്ടര്‍ ജില്‍സിയുടെ മനോഹരമായ അവതരണത്തില്‍ കൊവിഡ് കാലത്തെ ഒരു പ്രണയ മഴയായിരിക്കും ഈ പുതിയ എപ്പിസോഡ്. വരും ദിനങ്ങളില്‍ അരിസോണയിലെ ഗായകര്‍ മാധുര്യമേറുന്ന ശബ്ദ വീചികള്‍ തീര്‍ക്കുന്ന മനോഹരമായ ദിനങ്ങള്‍ നിങ്ങള്‍ക്കു സമ്മാനിക്കും.

ഈ വരുന്ന ശനിയാഴ്ച കൈരളി ടിവിയില്‍ ന്യൂയോര്‍ക് സമയം 4PMനും (IST 1.30 am), കൈരളി ന്യൂസില്‍ രാത്രി 9 PMനും (IST 6.30 am) , ഞായര്‍ രാത്രി 8.30 PM നും (IST 6 am) സംപ്രേക്ഷണം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് കാടാപുറം: 914 954 9586, ഡോ:ജില്‍സി: drjilsy.dins@gmail.com

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News