സംസ്ഥാനത്തെ ആദ്യ ആധുനിക സൈലോ മോഡേണ്‍ റൈസ് മില്ല് പാലക്കാട് കണ്ണമ്പ്രയിൽ

പാലക്കാട് കണ്ണമ്പ്രയിൽ സംസ്ഥാനത്തെ ആദ്യ ആധുനിക സൈലോ മോഡേണ്‍ റൈസ് മില്ലിൻ്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നെല്ലുത്പാദിപ്പിക്കുന്ന പാലക്കാട് ജില്ലയിൽ കർഷകർ നെല്ല് സംഭരണത്തിലും സംസ്ക്കരണത്തിലും നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണമ്പ്രയിൽ സൈലോ മോഡേണ്‍ റൈസ് മില്‍ സ്ഥാപിക്കുന്നത്.

പാഡി പ്രൊക്യൂര്‍മെന്റ് പ്രൊസസിങ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ആധുനിക നെല്ല് സംഭരണ സംസ്‌കരണ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കർഷകർക്ക് ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മന്ത്രി എ കെ ബാലൻ, കടകം പള്ളി സുരേന്ദ്രൻ തുടങ്ങിയവർ വീഡിയോ കോൺഫറൻസ് വഴിയുള്ള ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ജില്ലയിലെ 26 പ്രാഥമിക കര്‍ഷക സഹകരണ സംഘങ്ങളുടെ സഹകരണത്തോടെയാണ് 80 കോടി രൂപ ചെലവഴിച്ച് ആധുനിക നെല്ല് സംഭരണ -സംസ്‌ക്കരണ കേന്ദ്രം സ്ഥാപിക്കുന്നത്. നബാര്‍ഡാണ് സാങ്കേതികസഹായം നൽകുന്നത്.

15000 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള അറകളുള്ള മോഡേൺ റൈസ് മില്ലിൽ ഒരു ഷിഫ്റ്റിൽ 100 മെട്രിക് ടണ്‍ നെല്ല് അരിയാക്കി മാറ്റാൻ സാധിക്കും. സംഭരിച്ച് അരിയാക്കിയ പൊതുവിതരണ ശൃംഖലയിലൂടെ നൽകുന്നതിനൊപ്പം സ്വന്തം നിലയില്‍ വിപണനം ചെയ്യാനുമാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ കാവശ്ശേരിയിലും റൈസ് മിൽ സ്ഥാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel