യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാനെ കാണാനില്ല; എൻഐഎ കസ്റ്റഡിയിലെന്ന് ബന്ധുക്കള്‍

യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാനെ കാണാനില്ലെന്ന് പരാതി. AR ക്യാമ്പിലെ പൊലിസുകാരനായ ജയ്ഘോഷിനെയാണ് കാണാതായത്.

തുമ്പയിലുള്ള ഭാര്യ വീട്ടിൽ നിന്നും ഇന്നലെ വൈകിട്ട് മുതലാണ് ഗൺമാൻ ജയ്ഘോഷിനെ കാണാതായത്. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.ഇയാളെ NIA കസ്റ്റഡിയിൽ എടുത്തതായാണ് ബന്ധുക്കളുടെ സംശയം.

ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്ക് പൊലീസ് ഇന്നലെ തിരിച്ചെടുത്തിരുന്നു. അറ്റാഷെ മടങ്ങിപ്പോയിട്ടും ഇയാള്‍ കെെവശമുള്ള തോക്ക് തിരികെ നൽകിയിരുന്നില്ല.

ഇതിനെ തുടർന്നാണ്, ഇയാളുടെ വീട്ടിൽനിന്ന് തോക്ക് പൊലീസ് തിരിച്ചെടുത്തത്. കടുത്ത മാനസിക സംഘ‍ർഷത്തിൽ ആയിരുന്ന ഗൺമാനെ, വീട്ടിലെത്തിയ പൊലീസുകാര്‍ ഇയാ‍ളുടെ തുമ്പയിലെ ഭാര്യവീട്ടിലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News