രാജ്യത്ത് സ്ഥിതി കൂടുതൽ ഗുരുതരം; പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആദ്യമായി 33000 കടന്നു

രാജ്യത്ത്‌ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആദ്യമായി 33000 കടന്നു. തുടർച്ചയായ രണ്ടാം ദിവസവും അറുനൂറിലേറെ മരണം. ദിവസേനയുള്ള രോ​ഗികളുടെ എണ്ണത്തിലും മരണത്തിലും ഏറ്റവും ഉയര്‍ന്ന നിരക്ക്‌ വ്യാഴാഴ്‌ച രേഖപ്പെടുത്തി.

ഇന്ത്യയിൽ കൊവിഡ്‌ സ്ഥിതി കൂടുതൽ ഗുരുതരമാവുകയാണെന്ന്‌ വ്യക്തമാക്കും വിധം മഹാരാഷ്ട്ര, തമിഴ്‌നാട്‌, കർണാടക, ആന്ധ്ര, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രതിദിന രോ​ഗികള്‍ റിപ്പോര്‍ട്ടുചെയ്തു.

24 മണിക്കൂറില്‍ 606 മരണം, 32695 രോ​ഗികള്‍. 20783 പേർ രോഗമുക്തരായി. ആകെ രോഗമുക്തർ 612814. രോഗമുക്തി നിരക്ക്‌ 63.25 ശതമാനം. 320161 പേർ ചികിത്സയില്‍‌.

മഹാരാഷ്ട്രയിൽ വ്യാഴാഴ്‌ച 266 മരണം. ആകെ രോ​ഗികൾ 284281, മരണം 11194. തമിഴ്‌നാട്ടിൽ 4549 രോ​ഗികളും 69 മരണവും. ആകെ 156369 രോ​ഗികള്‍, മരണം 2236. ഡൽഹിയിൽ 58 മരണം. കർണാടകയിൽ ആദ്യമായി ഒറ്റദിവസത്തെ രോ​ഗികള്‍ നാലായിരം കടന്നു. 104 മരണം, ആകെ മരണം ആയിരം കടന്നു. ആന്ധ്രയിൽ വ്യാഴാഴ്ച 40 മരണം, ബംഗാളിൽ 23, ഗുജറാത്തിൽ 10 മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News