രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു; പ്രതിദിന രോഗികളുടെ എണത്തിലും മരണ നിരക്കിലും വൻ വർധനവ്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നതായി ആരോഗ്യ മന്ത്രാലയം. പ്രതിദിന രോഗികളുടെ എണത്തിലും മരണ നിരക്കിലും വൻ വർധനവ് ഉണ്ടാകുന്നുണ്ട്. 10,03,832 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്.

24 മണിക്കൂറിൃനിടെ 34,956 പേർക്ക് രോഗം ബാധിക്കുകയും 687 പേർ മരണമടയുകയും ചെയ്തു. ഇന്ത്യയിൽ ഇതുവരെ 25602 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം 5 ലക്ഷത്തിൽ നിന്ന് 10 ലക്ഷത്തിലേക്ക് എത്താൻ എടുത്തത് വെറും 20 ദിവസം മാത്രമാണ്.

ഇത് രാജ്യത്ത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുന്നുവെന്നതിന്‍റെ സൂചനയാണ്. പ്രതിദിന വര്‍ദ്ധന മുപ്പതിനായിരത്തിന് മുകളിലേക്ക് ഉയരുമ്പോൾ അടുത്ത 20 ദിവസത്തിൽ രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടക്കാനാണ് സാധ്യത. 3,42,473 പേരാണ് നിലവില്‍ ചികിത്സയിൽ ഉള്ളത്.
രോഗമുക്തി നേടിയവരാകട്ടെ 6,35,757 പേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News