ഹാരിസൺ മലയാളം കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ

ഹാരിസൺ മലയാളം കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ. കമ്പനിക്ക് ഭൂമിയുള്ള ജില്ലകളിലെല്ലാം കോടതിയെ സമീപിക്കാൻ റവന്യൂ വകുപ്പ് ജില്ലാ കളക്ടർമാർക്ക് വീണ്ടും നിർദ്ദേശം നൽകി.

എം ജി രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ നീക്കം തുടങ്ങിയത്. ശബരിമല വിമാനത്താവള പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിനെ പിന്തുടർന്നാണ് നിയമനടപടികൾ. സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷ് കമ്പനികൾ കൈവശം വെച്ചിരുന്നതും.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈമാറ്റം ചെയ്തിട്ടില്ലാത്തതുമായ ഭൂമി തിരികെ പിടിക്കാനാണ് റവന്യു വകുപ്പിന്റെ ആവർത്തിച്ചുള്ള നിർദ്ദേശം. ഇതിനായി, ഹൈക്കോടതി നിർദ്ദേശാനുസരണം ഭൂമിയുള്ള ജില്ലകളിലെ സിവിൽ കോടതികളിൽ കേസ് ഫയൽ ചെയ്യണം. 2019 ജൂൺ 6ന്റെ ഉത്തരവ് കൂടാതെ, കഴിഞ്ഞദിവസം വിവിധ ജില്ലാ കലക്ടർമാർക്ക് സർക്കാർ വീണ്ടും നിർദ്ദേശം നൽകി .

ബ്രിട്ടീഷ് കമ്പനി കൈവരിച്ചിരുന്ന ഭൂമിക്ക്, സ്വാതന്ത്ര്യാനന്തരം നിയമസാധുതയില്ല. സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഈ ഭൂമി നിയമംമൂലം ആർക്കും കൈമാറ്റം ചെയ്തിട്ടില്ല.ഭൂമി സർക്കാരിന്റെതെന്ന വാദത്തിന് റവന്യൂ വകുപ്പ് മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങൾ ഇവയാണ്. കൊല്ലം പത്തനംതിട്ട കോട്ടയം തൃശ്ശൂർ പാലക്കാട് മലപ്പുറം വയനാട് എന്നീ ജില്ലകളിലാണ് ഹാരിസൺ മലയാളം ഭൂമി കൈവശം വച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News