സ്വര്‍ണക്കടത്ത് കേസ്; എന്‍ഐഎ സംഘം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. പ്രസക്തമായ വിവരങ്ങള്‍ കൈമാറി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.

ജവഹര്‍ നഗറിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസില്‍ എന്‍ഐഎ ഡിവൈഎസ്പി വിജയകുമാറും സംഘവുമെത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്.
സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രസക്തമായ വിവരങ്ങള്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ചിനും കൈമാറി.

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സന്ദീപിനെതിരെ വ്യാജപേരില്‍ ഫ്‌ളാറ്റ് വാടകക്കെടുത്തതിന് നെടുമങ്ങാട് പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News