ഇളം പിങ്ക് നിറത്തിലുള്ള ചുണ്ടുകളും മുല്ലമൊട്ടുപോലെ കുറുനിരപല്ലുകളും; മനുഷ്യമുഖവുമായി അസാമാന്യമായ സാദൃശ്യം; സോഷ്യല്‍ മീഡിയയെ പറ്റിച്ച മത്സ്യം ഇതാ..

നേര്‍ത്തു സുന്ദരമായ ഇളം പിങ്ക് നിറത്തിലുള്ള ചുണ്ടുകളും മുല്ലമൊട്ടുപോലെ കുറുനിരപല്ലുകളും .. പറഞ്ഞുവരുന്നത് മനുഷ്യനെക്കുറിച്ചല്ല.. മനുഷ്യമുഖവുമായി അസാമാന്യമായ സാദൃശ്യമുള്ള ഒരു മത്സ്യത്തെക്കുറിച്ചാണ്.. കേള്‍ക്കുമ്പോള്‍ മാത്രമല്ല കാണുമ്പോഴും ആരും അത്ഭുതപ്പെടുന്ന സാദൃശ്യമാണ് മത്സ്യത്തെ സോഷ്യല്‍മീഡിയയില്‍ സ്റ്റാറാക്കിയത്.

മത്സ്യത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മത്സ്യത്തിന്റെ രണ്ടു ചിത്രങ്ങളാണ് വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നത്.

ട്രിഗര്‍ ഫിഷ് എന്നറിയപ്പെടുന്ന മത്സ്യവിഭാഗത്തില്‍ പെട്ട മത്സ്യമാണെന്നുമായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. മലേഷ്യയില്‍ സാധാരണയായി കാണപ്പെടുന്ന മത്സ്യം മലേഷ്യന്‍ ട്രിഗര്‍ ഫിഷ് എന്നാണ് അറിയപ്പെടുന്നതെന്നും ധാരാളം കമന്‍റുകള്‍ വന്നു.

എന്നാല്‍ കാണും പോലെ ആ‍‍ളത്ര പാവമൊന്നും അല്ലെന്നും മുന്നിലെത്തുന്ന ഇരകളെയും ജീവികളെയും തന്‍റെ പല്ലുപയോഗിച്ച് കടന്നാക്രമിക്കാനും ഈ മത്സ്യം മടിക്കാറില്ലെന്നും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന മത്സ്യത്തെക്കുറിച്ച് കമന്‍റുകള്‍ നിറഞ്ഞു.

ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം ഫെയ്ക്ക് ആണെന്നും ആരോ കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും പറഞ്ഞ് വിദഗ്ധര്‍ തന്നെ രംഗത്തെത്തി.
ട്രിഗര്‍ ഫിഷ് എന്ന മത്സ്യവുമായി സാദൃശ്യമുള്ളതിനാലാണ് ഇത്തരത്തില്‍ തെറ്റിധരിപ്പിക്കപ്പെട്ടതെന്നും മലേഷ്യയില്‍ ഇത്തരമൊരു മത്സ്യത്തെ കണ്ടെത്തിയിട്ടില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. എന്തുതന്നെയായാലും മത്സ്യത്തിന്‍റെ രൂപസാദ്യശ്യത്തില്‍ ആകെ അമ്പരന്നിരിക്കുകയാണ് സെെബര്‍ ലോകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News