കാണാതായ യു.എ.ഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍; കണ്ടെത്തിയത് വീടിന് സമീപത്തെ പറമ്പില്‍

തിരുവനന്തപുരം: കാണാതായ യു.എ.ഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി. ആത്മഹത്യക്ക് ശ്രമിച്ച നിലയിലാണ് ഗണ്‍മാനെ വീടിന് സമീപത്തെ പറമ്പില്‍ നിന്ന് കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച് അവശനിലയിലാണ് ജയഘോഷിനെ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടാണ് യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാനായ ജയ്‌ഘോഷിനെ കാണാതായെന്ന പരാതി തുമ്പ പൊലീസിന് ലഭിക്കുന്നത്. ഉച്ചക്ക് ശേഷം കാണാതായെന്നാണ് പരാതി. ഇദ്ദേഹം ഏഴു വര്‍ഷത്തോളം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്യൂട്ടി നോക്കിയിരുന്നു. തുടര്‍ന്നാണ് യുഎഇ കോണ്‍സുലേറ്റില്‍ ഡെപ്പ്യൂട്ടേഷനില്‍ എത്തുന്നത്.

കോണ്‍സില്‍ ജനറലിന്റെ ഗണ്‍മാനായിരുന്നതിനാല്‍ ഇദ്ദേഹം സ്വപ്നയേയും തിരിച്ചും ഫോണില്‍ ബന്ധപ്പെടാറുണ്ട്. സ്വര്‍ണക്കടത്തു സംഘത്തിന്റെ ഭീഷണി വന്നതിനു ശേഷം ജയഘോഷ് മാനസികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനു ശേഷം വട്ടിയൂര്‍കാവ് പൊലീസ് സ്റ്റേഷനില്‍ തന്റെ സര്‍വീസ് റൈഫിള്‍ സറണ്ടര്‍ ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here