ദാഹിച്ചു വലഞ്ഞു; വഴിയില്‍ കണ്ടയാളോട് വെള്ളം ചോദിച്ചുവാങ്ങി അണ്ണാന്‍; വീഡിയോ വൈറല്‍

ദാഹിച്ചു വലഞ്ഞ അണ്ണാന്‍ വഴിയിലൂടെ നടന്നു പോയ മനുഷ്യനോട് വെള്ളം ചോദിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പിന്‍കാലുകളില്‍ നിവര്‍ന്ന് നിന്ന് മുന്‍കാലുകള്‍ ഉയര്‍ത്തിയായിരുന്നു അണ്ണാന്‍ വെള്ളക്കുപ്പിയുമായി നീങ്ങുന്ന ആളോട് വെള്ളം ചോദിച്ചത്.

അണ്ണാന്റെ ചെയ്തികള്‍ കണ്ട് വെള്ളമാണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കിയ കാല്‍നട യാത്രക്കാരന്‍ കയ്യിലുണ്ടായിരുന്ന കുപ്പി വെള്ളം അണ്ണാന് പകര്‍ന്നു നല്‍കി. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News