തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 791 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് തീരമേഖലയില്‍ സ്ഥിതി ഗുരുതരം. പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളില്‍ സാമൂഹിക വ്യാപനമെന്ന് വിലയിരുത്തല്‍.
തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങള്‍ അതീവ ഗുരുതര സാഹചര്യം നേരിടുന്നു. തീരമേഖലയില്‍ അതിവേഗ വൈറസ് വ്യാപനം. പുല്ലുവിളയില്‍ 51 പേര് ഇന്ന് പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 ടെസ്റ്റില്‍ 26 പോസിറ്റീവ്. പുതുക്കുറിശിയില്‍ 75 ല്‍ 20 പോസിറ്റീവ്.
അഞ്ചുതെങ്ങില്‍ 87 ല്‍ 15 പോസിറ്റീവ്. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത്. പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളില്‍ സാമൂഹിക വ്യാപനമെന്ന് വിലയിരുത്തല്‍. ഇത് നേരിടുന്നതിന് എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ട് പോകും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here