കൊച്ചി: കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് പഞ്ചായത്ത് ഓഫീസ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചതിന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപിക്കും കുന്നത്തുനാട് എംഎല്‍എ വിപി സജീന്ദ്രനെതിരേയും കുന്നത്തുനാട് പൊലീസ് കേസെടുത്തു.
മഴവന്നൂര്‍ ഗ്രാമ പഞ്ചായത്ത് കെട്ടിടമാണ് യാതൊരു സാമൂഹിക അകലവും കോവിഡ് പ്രോട്ടോക്കോളും പാലിക്കാതെ എംപിയും എംഎല്‍എയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്. നൂറിലധികം ആളുകളും പരിപാടിയില്‍ പങ്കെടുത്തു. ഹൈക്കോടതി അഭിഭാഷകനും ഡിവൈഎഫ്‌ഐ നേതാവുമായ അരുണ്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ജൂലായ് 31 വരെ കേരളത്തില്‍ യാതൊരു വിധ യോഗങ്ങളോ, സെമിനാറുകളോ സമരങ്ങളോ ആള്‍ക്കൂട്ടങ്ങളോ കേരളത്തില്‍ നടത്താന്‍ പാടില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷകന്റെ പരാതി. പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദര്‍ശനന്റെയും വൈസ് പ്രസിഡന്റ് അനുവര്‍ഗീസിന്റെയും നേതൃത്വത്തിലാണ് കേരളാ എപ്പിഡമിക് നിയമങ്ങളും ഹൈക്കോടതി ഉത്തരവും നഗ്‌നമായി ലംഘിച്ചതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ചടങ്ങിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇന്ന് മതിലകത്തും സമാനമായ രീതിയില്‍ ബെന്നി ബഹനാന്‍ എംപിയുടെ നേതൃത്വത്തില്‍ ആളുകളെ കൂട്ടി അനുമോദന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചെറിയൊരു ഹാളില്‍ നടന്ന ചടങ്ങില്‍ നൂറോളം പേരാണ് പങ്കെടുത്തത്. പരിപാടി ഉദ്ഘാടനം ചെയ്ത ബെന്നി ബെഹനാന്‍ എം.പി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാണിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി ജില്ലാ പൊലീസ് സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.