അമേരിക്കയില്‍ ഹെയര്‍ സ്റ്റൈലിസ്റ്റുകളെ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് നാം ഗൗരവത്തിലെടുക്കണം; അത് വലിയ വിപത്തിനെ പ്രതിരോധിക്കും: മുഖ്യമന്ത്രി

തിരുവനന്തുപരം: നമ്മുടെ ശ്രദ്ധകൊണ്ട് എന്തൊക്കെ നേടാനാകുമെന്ന് അമേരിക്കയില്‍ നിന്നും  പുറത്തുവന്ന പഠനം തെളിയിക്കുന്നുവെന്ന് മുഖ്യമന്ത്രി.

അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ മോര്‍ബിഡിറ്റി ആന്റ് മോര്‍ട്ടാലിറ്റി വീക്കിലി റിപ്പോര്‍ട്ടിലാണ് പ്രസക്തമായ പഠന റിപ്പോര്‍ട്ടുള്ളതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മിസൂറി സംസ്ഥാനത്തെ സ്പ്രിംഗ് ഫീള്‍ഡ് നഗരത്തിലെ ഒരു സലൂണില്‍ പണിയെടുത്ത കോവിഡ് ബാധിതരായ രണ്ട് ഹെയര്‍ സ്റ്റൈലിസ്റ്റുകളെ കുറച്ചാണ് പഠനം. മെയ് പകുതിയോടെ കോവിഡ് ലക്ഷണം പ്രകടിപ്പിച്ച ഇവര്‍ രോഗബാധ സ്ഥിരീകരിക്കുന്നത് വരെ ജോലിയില്‍ തുടര്‍ന്നു. അതുവരെ  139 പേരാണ് ആ സലൂണിലെത്തി ഇവരുടെ സേവനം സ്വീകരിച്ചത്.

ശരാശരി 15 മിനിറ്റ് ഓരോരുത്തര്‍ക്കൊപ്പം ഇവര്‍ ചെലവഴിച്ചു. രോഗബാധിതരായ  ഹെയര്‍സ്റ്റൈലിസ്റ്റുകളുമായി ഇടപെഴകിയവരാണ് ഇവരെല്ലാം. എന്നാല്‍ 139 പേര്‍ക്കും രോഗം വന്നില്ല. ഹെയര്‍ സ്റ്റൈലിസ്റ്റുകളും മുടിവെട്ടാനെത്തിയവരും കൃത്യമായി മാസ്‌ക് ധരിച്ചു എന്നതാണ് ഇതിനുള്ള കാരണമായി പഠനത്തില്‍ പറയുന്നത്.  അവരില്‍ പകുതി പേരും ധരിച്ചത് സാധാരണ തുണി മാസ്‌കാണ്.  ബാക്കി ഏറെ പേരും 3 ലെയര്‍ മാസ്‌കാണ് ധരിച്ചത്.

ഇതിലൊരു ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ  കുടുബത്തിന് മുഴുവന്‍ രോഗബാധയുണ്ടായി. വീട്ടിലെത്തിയ ശേഷം മാസ്‌ക് മാറ്റിയതാകാം കാരണം. എന്നാല്‍ ജോലിസ്ഥലത്ത് മാസ്‌ക്കുള്ളതിനാല്‍ രോഗബാധയുണ്ടായില്ല. അതിനാല്‍ അടുത്തിടപഴകുമ്പോഴും കൃത്യമായി മാസക് ധരിച്ചാല്‍ രോഗം പടരുന്നത് ഏറെക്കുറെ തടയാനാകുമെന്നാണ് തെളിയുന്നത്.

ഏതായാലും ഈ മുന്‍കരുതല്‍ നടപടി  വലിയ വിപത്തില്‍ നിന്നും നമ്മെ പ്രതിരോധിക്കുമെങ്കില്‍  അതുമായി മുന്നോട്ടുപോകുന്നതല്ലെ ബുദ്ധി. ഇക്കാര്യത്തില്‍ പരസ്പരം പ്രേരിപ്പിക്കാനും കഴിയണം. എല്ലാവരും മാസ്‌ക് ധരിക്കണം എന്നത് വളരെ പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News