സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികള്‍ കസ്റ്റഡിയിൽ

തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ രണ്ട് പേർ കസ്റ്റഡിയിൽ. ജ്വല്ലറി ഉടമയായ കൊടുവള്ളി സ്വദേശി ഷമീം, ഇയാളുടെ സുഹൃത്ത് വട്ടക്കിണറുള്ള സി വി ജിപ്സൽ, എന്നിവരെയാണ് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. വട്ടക്കിണർ ഹെസാ ജ്വല്ലറിയിൽ നടത്തിയ റെയ്ഡിൽ 3.72 കിലോഗ്രാം സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ജ്വല്ലറികളിലും, വീടുകളിലും പരിശോധനകൾ തുടരുകയാണ്. കൊടുവള്ളി സ്വദേശിയും അരക്കിണർ ഹെസാ ജ്വല്ലറി പാട്നറുമായ ഷമീം, സുഹൃത്ത് ജിപ്സൽ എന്നിവരുടെ വീട്ടിലും ജ്വല്ലറിയിലും കസ്റ്റംസ് ഒരേ സമയം പരിശോധന നടത്തി. ഉച്ചയോടെ തുടങ്ങിയ റെയ്ഡ് വൈകീട്ട് 6 മണിയോടെയാണ് അവസാനിച്ചത്.

അരക്കിണർ ഹെസാ ഗോൾഡ് ആൻ്റ് ഡയമൺസിൽ നടത്തിയ റെയ്ഡിൽ രേഖകളില്ലാത്ത 3.72 കിലോഗ്രാം സ്വർണ്ണം പിടികൂടി. ഇതിന് 1 കോടി 70 ലക്ഷം രൂപ വില വരും. കോഴിക്കോട് കസ്റ്റംസ് അസി. കമ്മീഷണർ എൻ എസ് ദേവിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന

സ്വർണ്ണക്കള്ളക്കടത്തിനായി നിക്ഷേപം നടത്തിയവരുടെ കൂട്ടത്തിൽ ഹെസാ ജ്വല്ലറി ഉടമകളും ഉണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. പിടിച്ചെടുത്ത സ്വർണ്ണത്തിൻ്റെ ഉറവിടം സംബസിച്ചും കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത എരഞ്ഞിക്കൽ സ്വദേശി സംജുവിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് പരിശോധന നടന്നത്.

അതേ സമയം തവണ വ്യവസ്ഥയിൽ സ്വർണ്ണത്തിനായി പണം നിക്ഷേപിച്ചവർ റെയ്ഡ് വിവരമറിഞ്ഞ് ജ്വല്ലറിക്കു മുന്നിൽ തടിച്ച് കുടി. 18 മാസമായി 1000 രൂപ വെച്ച് വലിയ തുക നിക്ഷേപിച്ചവർ നിരവധി പേരുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News