കൊല്ലം ഹോക്കി സ്റ്റേഡിയത്തിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഞായറാഴ്ച തുറക്കും.കൊല്ലം കോർപറേഷനാണ് 22 ലക്ഷം രൂപ ചെലവഴിച്ച് ചികിത്സാ സൗകര്യം ഒരുക്കിയത്.
ഹോക്കി സ്റ്റേഡിയത്തിലെ 7000 സ്ക്വർഫീറ്റിലെ വിശാലമായ ഹാളുകളും മുറികളുമാണ് കൊവിഡി ഫസ്റ്റ്ലൈൻ ആശുപത്രിയാക്കിയത്.
ഒരേ സമയത്ത് 250 പേർക്ക് ഇവിടെ ചികിത്സ നൽകാനാകും.180 കിടക്കകൾ സജ്ജീകരിച്ചു.
പൊതുമരാമത്ത് വകുപ്പാണ് ആദ്യഘട്ടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.പിന്നീട് കോർപറേഷൻ പ്രവൃത്തികൾ ഏറ്റെടുത്തു. കട്ടിലുകളും മറ്റെല്ലാ സൗകര്യങ്ങളും കോർപറേഷൻ വാങ്ങിനൽകി.മേയർ ഹണിബഞ്ചമിൻ ചെയർമാനും മെഡിക്കൽ ഓഫീസർ കൺവീനറുമായ സമിതിക്കാണ് കേന്ദ്രത്തിന്റെ മേൽനോട്ടം.എം മുകേഷ് എം.എൽ.എ ആശുപത്രി സന്ദർശിച്ചു. കൊല്ലം നഗരസഭക്ക് എം.എൽ.എ.പിന്തുണ പ്രഖ്യാപിച്ചു.
മന്ത്രി മേഴ്സികുട്ടിയമ്മയും കൊല്ലം ജില്ലാകളക്ടർ ബി അബ്ദുൾനാസറും കൊല്ലം കോർപ്പറേഷനെ അഭിനന്ദിച്ചു.

Get real time update about this post categories directly on your device, subscribe now.