കൊവിഡ് കാലത്ത് അതിഥി തൊഴിലാളി ക്ഷാമം; പ്രതിസന്ധി മറികടക്കാൻ നിറസേന

കൊവിഡ് കാലത്ത് അതിഥി തൊഴിലാളി ക്ഷാമം മൂലം പാടശേഖരങ്ങളിലുണ്ടായ പ്രതിസന്ധി മറികടക്കാൻ നിറസേന. പാലക്കാട് ആലത്തൂരിലാണ് പ്രത്യേക പരിശീലനം നേടി സ്ത്രീ തൊഴിലാളികൾ നെൽവയലുകളിലേക്കെത്തുന്നത്. ആലത്തൂർ നിയോജക മണ്ഡലം കാർഷിക വികസന പദ്ധതിയായ നിറയുടെ ഭാഗമായാണ് തൊഴിൽ സേന രൂപീകരിച്ചത്.

കഴിഞ്ഞ വർഷം ഇതേ സമയം നെല്ലറയിൽ നിന്നുള്ള കാഴ്ചയാണിത്. ഉത്തരേന്ത്യൻ നാടൻ പാട്ടുമായി ഞാറ് നടന്ന അതിഥി തൊഴിലാളികൾ. മറ്റെല്ലാ മേഖലയിലുമെന്ന പോലെ കാർഷിക മേഖലയിലെ ജോലികൾക്കും നാളുകളായി ആശ്രയിച്ചിരുന്നത് ഇവരെയായിരുന്നു.

കൊവിഡ് വന്നപ്പോൾ കഥ മാറി. അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതോടെ തൊഴിലാളി ക്ഷാമം മൂലം പ്രതിസന്ധിയിലായി പാടശേഖരങ്ങൾ . ഈ സാഹചര്യത്ത അതിജീവിക്കാനാണ് നിറസേന രൂപീകരിച്ചത്. 15 ഗ്രൂപ്പുകളിലായി പ്രത്യേക പരിശീലനം ലഭിച്ച 130 തൊഴിലാളികളാണ് നിലവിലുള്ളത്.

2000 അതിഥി തൊഴിലാളികളുണ്ടായിരുന്ന ആലത്തൂർ മേഖലയിൽ നിലവിൽ നൂറിൽ താഴെ പേർ മാത്രമാണുള്ളത്. ഒന്നാം വിളയിലും രണ്ടാം വിളയിലുമായി ആലത്തൂർ പഞ്ചായത്തിലെ 2800 ഏക്കർ നടീലിനായി അതിഥി തൊഴിലാളികൾക്ക് നൽകിയിരുന്നത് ഒരു കോടിയോളം രൂപയാണ്.

നിറസേനയിലൂടെ സ്ത്രീ തൊഴിലാളികൾക്ക് ജോലിയും ഉയർന്ന വരുമാനവും ഉറപ്പ് വരുത്തുന്നതിനൊപ്പം കാർഷിക വൃത്തിയിൽ നിന്ന് അകന്നു പോയ പ്രാദേശിക തൊഴിലാളികളെ പാടശേഖരങ്ങളിലേക്ക് ആകർഷിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News