പി ജയരാജനെതിരെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെതിരെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം.പാലത്തായി പീഡനക്കേസ് പ്രതി പദ്മരാജൻ ജയരാജന് ഒപ്പം നിൽക്കുന്ന ഫോട്ടോ വ്യാജമായി ഉണ്ടാക്കിയാണ് പ്രചരിപ്പിക്കുന്നത്. വ്യാജ ഫോട്ടോ പ്രചരിപ്പിച്ചവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പി ജയരാജൻ ഡിജിപിക്ക് പരാതി നൽകി.

പി ജയരാജൻ ഉൾപ്പെട്ട ഒരു ഗ്രൂപ്പ് ഫോട്ടോയിൽ നിന്നും ഒരാളുടെ തല വെട്ടി മാറ്റി പദ്മരാജന്റെ മുഖം കൂട്ടിച്ചേർത്താണ് വ്യാജ പ്രചാരണം. എസ്എഫ്ഐ നേതാവായിരുന്ന റോബിൻ കെ തോമസിന്റെ മുഖമാണ് ഫോട്ടോ ഷോപ്പ് ഉപയോഗിച്ച് പദ്മരാജന്റേത് ആക്കി മാറ്റിയത്.ഈ ഫോട്ടോ ഫേസ്ബുക് വാട്സാപ്പ് തുടങ്ങിയ സമൂഹ മധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചു.

കോൺഗ്രസ്സ്, മുസ്ളീം ലീഗ് ,ജമാ അത്ത് ഇസ്ലാമി ,എസ് ഡി പി ഐ പ്രവർത്തകരാണ് പ്രചാരണത്തിന് നേതൃത്വ നൽകിയത്.വ്യാജ പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും പ്രചരിപ്പിച്ചവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പി ജയരാജൻ ഡിജിപി ക്ക് പരാതി നൽകി.

വ്യാജ പ്രചാരണത്തിന്റെ സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടുത്തിയാണ് പി ജയരാജൻ പരാതി നൽകിയത്. മോർഫ് ചെയ്ത ഫോട്ടോ കുടുംബ ഗ്രൂപ്പുകൾ ഉൾപ്പെടെ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് പ്രചരിപ്പിച്ചത്. കുടുംബ ഗ്രൂപ്പുകളിൽ ഉള്ളവരും നുണ പ്രചാരണങ്ങൾക്ക് എതിരെ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും പി ജയരാജൻ അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News