തിരുവനന്തപുരത്ത് കൊവിഡ് രോഗ വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ രൂക്ഷം

തിരുവനന്തപുരത്ത് കൊവിഡ് രോഗ വ്യാപനം രൂക്ഷം. പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനം റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണം കടുപ്പിച്ചു. തീരമേഖലയിൽ ഇന്ന് മുതൽ സമ്പൂർണ ലോക്ഡൗൺ. പരിശോധനയും ജില്ലയിൽ ഇരട്ടിയാക്കി.

ജില്ലയിൽ ലാർജ്ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളായ പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനം പ്രഖ്യാപിച്ചതോടെ ജില്ലയിലുടനീളം നിയന്ത്രണങ്ങളും കടുപ്പിച്ചു. തീരമേഖലയിൽ പ്രഖ്യാപിച്ച സമ്പൂർണ ലോക്ഡൗൺ ആരംഭിച്ചു. മൂന്ന് സോണുകളായി തിരിച്ച് തീരപ്രദേശം ഒന്നടങ്കം അടച്ചു.

ഇവിടങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറക്കാം. മത്സ്യബന്ധനം സംബന്ധിച്ച് നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. അരിയും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് സിവിൽ സപ്ലൈസ് വകുപ്പ് നടപടി സ്വീകരിക്കും.

ജില്ലയിൽ ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ സ്ഥാപിക്കുന്ന പ്രവർത്തനം ദ്രുതഗതിയിൽ പൂർത്തിയാക്കാൻ നിർദ്ദേശിച്ചു. കണ്ടെയിൻമെൻറ് സോണുകളിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കർശന നിർദേശവും നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ യാത്ര അനുവദിക്കൂ.

അതെസമയം അവശ്യ സാധനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നഗരത്തിൽ വ്യാപാര സ്ഥാപനത്തിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പരിശോധന ഇരട്ടിയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News