രാജ്യത്ത്‌ രോ​ഗവ്യാപനം തീവ്രമാകുന്നു; പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി 35,000 കടന്നു; ആഗസ്‌ത്‌ ആദ്യം 20 ലക്ഷം രോ​ഗികള്‍

രാജ്യത്ത്‌ കൊവിഡ്‌ രോഗികളുടെ എണ്ണം 10, 36,751. വെള്ളിയാഴ്‌ച രാത്രിവരെയുള്ള കണക്കനുസരിച്ച്‌ 31,000ലേറെപ്പേർക്ക്‌ പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ മരണം 26,269. മഹാരാഷ്‌ട്രയിൽ 8,308 പേർക്കും തമിഴ്‌നാട്ടിൽ 4500 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്‌ട്രയിൽ ആകെ രോഗികൾ 2,92,589 ഉം മരണം 11,452 ഉം ആയി. തമിഴ്‌നാട്ടിൽ 1,60,907 രോഗികളും 2315 മരണവും. ഡൽഹിയിൽ ആകെ 1.20,107 രോഗികളും 3571 മരണവുമായി. കർണാടകത്തിൽ ആകെരോഗികൾ 55,115 ഉം മരണം 1152ഉം ആയി.

അതേസമയം രാജ്യത്ത്‌ ആഗസ്‌ത്‌ ആദ്യവാരമാകുമ്പോ‍ഴേക്കും കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇന്ത്യയിൽ 20.6 ദിവസം കൊണ്ട്‌ രോഗം ഇരട്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ​ദിവസേനയുള്ള രോ​ഗികളുടെ എണ്ണം ആദ്യമായി 35,000 കടന്നു, മരണം 700ന്‌ അടുത്ത്. സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ട് പ്രകാരം വ്യാഴാഴ്‌ച 35,468 രോ​ഗികള്‍, 687 മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News