തിരുവനന്തപുരം അമ്പലമുക്കിൽ ഫാസ്റ്റ് ഫുഡ്‌ കടയിൽ തീപിടുത്തം; ഹോട്ടൽ ഉൾപ്പടെ മൂന്ന് സ്ഥാപനങ്ങൾ പൂർണമായി കത്തിനശിച്ചു; ആളപായമില്ല

തിരുവനന്തപുരം കവടിയാർ ടോൾ ജംഗ്ഷനിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറൻറിൽ തീപിടുത്തം. ഹോട്ടൽ ഉൾപ്പടെ മൂന്ന് സ്ഥാപനങ്ങൾ പൂർണമായി കത്തിനശിച്ചു. അഗ്നിശമന സേനയുടെ ആറോളം യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.

ഹോട്ടലിലെ എൽ പി ജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് സൂചന.പുലർച്ചെ അഞ്ചേകാലോടെയാണ് തീപിടുത്തമുണ്ടായത്. റസ്റ്റോറൻറിനോട് ചേർന്നുള്ള ഇലക്ട്രോണിക്സ് സർവീസ് സെന്‍റർ, ഡിടിപി സെന്‍റർ എന്നിവയും പൂർണമായി കത്തിനശിച്ചു.

റസ്റ്റോറൻറിന് പിൻവശത്തുള്ള ഓടിട്ട വീട്ടിലാണ് മറ്റ് രണ്ട് കടകളും പ്രവർത്തിച്ചിരുന്നത്. ലോക്ഡൗൺ ആയതിനാൽ കടകൾ തുറന്ന് പ്രവർത്തിക്കാതിരുന്നത് ആളപായം ഒഴിവാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News