ഉത്രയെ കടിച്ചത് മൂർഖൻ തന്നെ; സൂരജിൻ്റെ മൊഴി ബലപ്പെടുത്തി രാസപരിശോധന ഫലം

ഉത്രയെ കടിച്ചത് മൂർഖൻ തന്നെയെന്ന് സ്ഥരീകരണം. ഉത്രയുടെ ശരീരത്തിൽ നിന്ന് മൂർഖൻ പാമ്പിൻ്റെ വിഷം കണ്ടെത്തിയതോടെയാണ് കടിച്ചത് മൂര്‍ഖന്‍ തന്നെയെന്ന് സ്ഥിരീകരിച്ചത്. മൃതദേഹ രാസപരിശോധനയിലാണ് വിഷം കണ്ടെത്തിയത്.

രാസപരിശോധന ഫലം അന്വേഷണ സംഘത്തിന് ലഭിച്ചു. ഉത്രയുടെ ആന്തരികാവയവങ്ങളിൽ സിട്രസിൻ മരുന്നിൻ്റെ അംശം കണ്ടെത്തിയിട്ടുണ്ട്.

ഉത്രയെ പാമ്പിനെ കൊണ്ട് കടുപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന സൂരജിൻ്റെ മൊഴി ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന രാസപരിശോധന ഫലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here