സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസർകോട് ഉപ്പളയിൽ 74 കാരിയാണ് കോവിഡ് രോഗ ചികിത്സക്കിടയിൽ മരിച്ചത്. മംഗൽപ്പാടി ഹിദായത്ത് നഗറിലെ നഫീസയാണ് ഇന്നലെ രാത്രി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

നഫീസക്ക് ഈ മാസം 11നാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രമേഹം, ശ്വാസകോശം ചുരുങ്ങൽ, രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഈ മാസം 15ന് അതീവ ഗുരുതര നിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെൻറിലേറ്ററിലായിരുന്ന നഫീസയുടെ ജീവൻ രക്ഷിക്കാനുണ്ടു ശ്രമങ്ങൾ ഫലം കണ്ടില്ല. നഫീസയുടെ കുടുംബാംഗങ്ങളിൽ 6 പേർക്കും ബന്ധുവായ അയൽക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നഫീസയുടെ രോഗസമ്പർക്കം കണ്ടെത്താനായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News