ആബുലൻസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ദേശിയ പാതയിൽ എസ്എൻ കോളേജിന് സമീപം ആബുലൻസ് ഇടിച്ച് യുവാവ് മരിച്ചു. എസ്എൻ പുരം ചിത്തിര നിവാസിൽ ബിജു (47) വാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം.

എസ്എൽ പുരത്ത് ചിത്തിര പെയിന്റ്സ് എന്ന സ്ഥാപനം നടത്തുന്ന ബിജു വീട്ടിലേക്ക് പോകും വഴിയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിജു തൽക്ഷണം മരിച്ചു. മൃതദേഹം ചേർത്തലയിലെ സ്വകാര്യ ആസ് പത്രിയിലേക്ക് മാറ്റി.

എസ്.എൽ പുരം തയ്യിൽ ക്ഷേത്രം പ്രസിഡന്റ് രാജപ്പൻപിള്ളയുടെയും ലളിതയുടേയും മകനാണ്. ഭാര്യ- നിഷ, മക്കൾ- ശ്രേയ, സയൻ. സഹോദരങ്ങൾ: ബിന്ദു. ബൈജു. മാരാരിക്കുളം പോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News