ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1.41 കോടി; മരണം ആറ് ലക്ഷത്തിലേക്ക്

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1.41 കോടി ആയി. ലോകത്താകെ കൊവിഡ് മരണം ആറ് ലക്ഷത്തിലേക്ക്. ഇതുവരെ വൈറസ് ബാധിതരായി മരിച്ചത് 5,98,446 പേരാണ്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കൊവിഡ് വ്യാപനം തീവ്രമായി തുടരുകയാണ്.

പ്രതിദിനക്കണക്കില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഇന്നും റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 67,000 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. 785 പേർ കൂടി അമേരിക്കയിൽ മരിച്ചു. ബ്രസീലിൽ 1029 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 31,000 ത്തില്‍ അധികം പേർക്ക് കൂടി രോഗം ബാധിച്ചു.

അതേസമയം കൊവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടാൽ വരാനിരിക്കുന്നത് ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel