ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മൂന്നു ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു. ജമ്മുവിൽ സിആർപിഎഫും സൈന്യവും ജമ്മു പൊലീസും സംയുക്തമായി ഭീകരരെ ഉന്മൂലനം ചെയ്യാൻ നടത്തുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്.

അതേ സമയം പൂഞ്ചിൽ പാകിസ്ഥാന്‍ വെടിനിർത്തൽ കരാർ ലംഘിച്ചു. പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പിൽ മൂന്ന് ഇന്ത്യൻ ഗ്രാമീണർ കൊല്ലപ്പെട്ടതായാണ്
പുറത്ത് വരുന്ന വിവരം. ഇന്ത്യ തിരിച്ചടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here