വർഷയെ ഭീഷണിപ്പെടുത്തിയ സംഭവം; ഫിറോസ് കുന്നുംപറമ്പിലിനെതിരെ പൊലിസ് കേസെടുത്തു

വർഷയെ ഭീഷണിപ്പെടുത്തിയ സംഭവം ഫിറോസ് കുന്നുംപറമ്പിലിനെതിരെ പൊലിസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സാജൻ കേച്ചേരി, സലാം, ഷഹിദ് എന്നിവർക്കെതിരെയും ചേരാനല്ലൂർ പൊലിസ് കേസെടുത്തു. ചാരിറ്റിയുടെ മറവിൽ ഹവാല ഇടപാട് നടത്തുന്നതായും വിവരമുണ്ട് ഒരാൾ തന്നെ 60 ലക്ഷം അയച്ചതിനെ പറ്റിയും പൊലീസ്അന്വേഷണം നടത്തും.

കണ്ണൂർ സ്വദേശിനി വർഷയെ ഫിറോസ് കുന്നുംപറമ്പിലും സാജൻ കേച്ചേരിയും ഭീഷണിപെടുത്തിയ വാർത്ത കഴിഞ്ഞ ദിവസമാണ് കൈരളി ന്യൂസ് പുറത്ത് വിട്ടത്. വർഷയുടെ അമ്മയുടെ ചികിൽസകായി ലഭിച്ച തുക വീതം വെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. കൈരളി വാർത്തയെ തുടർന്ന് എറണാകുളം ചേരാനെല്ലൂർ പൊലീസാണ് ഫിറോസ് കുന്നുംപറമ്പിലിനെതിരെ കേസ് എടുത്തത് .ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.

ഫിറോസിന് പുറമേ സാജൻ eകച്ചേരി ഷാഹിദ് സലാം എന്നിവരാണ് പ്രതികൾ.പിടിച്ച് പറി, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ കുറ്റങ്ങൾക്ക് ipc 511 , ipc 383, ipc 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ചാരിറ്റിയുടെ മറവിൽഹവാല പണമിടപാട് നടക്കുന്നതായും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട് .

ഇതേകുറിച്ചും അന്വേഷണംഊർജിതമാക്കിയിട്ടുണ്ട്. അതേ സമയം വർഷയുടെ അമ്മയുടെ ചികിൽസക്കായി പ്രവാസിയായ ഒരു വ്യക്തി 60 ലക്ഷം രൂപ അയച്ചതായി സാജൻ കേച്ചേരി ഫേസ്ബുക്ക് ലൈവിൽ വെളിപ്പെടുത്തിയിരുന്നു. ഇത് ദുരൂഹമായ സാമ്പത്തിക ഇടപാടാണ് എന്നാണ് പൊലിസിന്റെ നിഗമനം. ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളിൽ എത്തിയത് അസ്വാഭാവികമായാണ് കാണുന്നത്.

ഇക്കാര്യത്തിൽ വിശദമായ പരിശോധനയും പൊലീസ് നടത്തുന്നുണ്ട്ചികിത്സാ ആവശ്യത്തിനുള്ളതു കിഴിച്ചുള്ള തുക യുവതിയിൽ നിന്നു തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ സുരക്ഷിത മാർഗം എന്ന നിലയിൽ കുഴൽപ്പണം വർഷയുടെ അക്കൗണ്ടിലേക്കയച്ചതാണോ എന്നതാണു പൊലീസ് അന്വേഷിക്കുന്നത്. ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ മുൻകൂട്ടി അക്കൗണ്ട് ഉടമകളുമായി കരാറിലേർപ്പെടുന്നതായാണു വിവരം.

ഇതിന് ഒപ്പിട്ട ബ്ലാങ്ക് ചെക്കും പ്രോമിസറി നോട്ടുംവരെ തയാറാക്കും. ഇതിനുശേഷമാണ് വാട്സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും സഹായ അഭ്യർഥനനടത്തുക: ഏതായാലും വിശദമായ അന്വേഷണത്തിലൂടെ ഈ സംഘം നടത്തുന്ന കുടുതൽ തട്ടിപ്പുകളും പുറത്ത് വരുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News