കുതിച്ചുയർന്ന് കൊവിഡ് രോഗികളുടെ എണ്ണം; രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 34, 884

രാജ്യത്ത് കുതിച്ചുയർന്നു കോവിഡ് രോഗികളുടെ എണ്ണം. പ്രതിദിന രോഗികളുടെ എണ്ണം 34, 884 ആയി. 671 പേര് ഇന്നലെ മാത്രം മരിച്ചു. ആന്ധ്രാ പ്രദേശും കർണാടകയും ദക്ഷിണേന്റയിലെ പുതിയ കോവിഡ് ഹോട് സ്പോട്ടുകൾ.

ഉത്തരേന്ത്യയിലും ബിഹാറിലും ഉത്തർ പ്രദേശിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. ബിഹാറിൽ കേന്ദ്ര ആരോഗ്യ സംഘം സന്ദർശനം നടത്തും. അതെ സമയം കോവിഡിനെ തുടർന്ന് വസതിയിൽ കഴിയുകയായിരുന്ന ഐശ്വര്യ റായിയേയും മകളെയും മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റി.

അമിതാഭ് ബച്ചൻ ചികിത്സയിൽ തുടരുന്ന മുംബൈ നാനാവതി ആശുപത്രിയിലെയ്‌ക്കാണ്‌ മരുമകളും ചലച്ചിത്ര താരവുമായ ഐശ്വര്യ റായിയേയും മകളെയും മാറ്റിയത്. ജുഹു വിലെ വസതിയിൽ ക്വാറെന്റിനിൽ ആയിരുന്നു ഐശ്വര്യയും മകളും. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ല. പ്രതിദിന രോഗികളുടെ എണ്ണം 35, 884 ആയത് ആയി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആകെ രോഗ ബാധിതരുടെ എണ്ണം 1038, 716 ആയി ഉയർന്നു. 653751 പേര് രോഗ വിമുക്തി നേടി. മൂന്നര ലക്ഷം പേര് ചികിത്സയിൽ തുടരുന്നു. 63.33 ശതമാനമാണ് രോഗ വിമുക്തി നിരക്ക്. 26271 പേര് ഇത് വരെ രാജ്യത്ത് രോഗം ബാധിച്ചു മരിച്ചു.

ഉത്തർ പ്രദേശിലും ബിഹാറിലും പ്രതി ദിന രോഗികളുടെ എണ്ണം രണ്ടായിരത്തിന് അടുത്തായി. ബിഹാറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ത സംഘം പരിശോധന നടത്തും. ദില്ലി കഴിഞ്ഞാൽ ഉത്തരെന്റയിലെ പുതിയ കോവിഡ് ഹോട് സ്പോട്ടുകൾ ആണ് യു. പി യും ബീഹാറും. ഉത്തരാഖണ്ഡ് സർക്കാർ ഹരിദ്വാർ അടച്ചു.

“സോമാവതി അമാവാസി ” ആഘോഷത്തിന്റെ ഭാഗമായി ജനങ്ങൾ നദികളിൽ ഇറങ്ങുന്നതും നിരോധിച്ചു. ദക്ഷിണേന്റയിൽ കോവിഡ് വ്യാപിക്കുന്ന ആന്ധ്രാ, കർണാടക സംസ്ഥാനങ്ങളിൽ പ്രതി ദിന രോഗികളുടെ എണ്ണം 2500 മുതൽ നാലായിരം വരെയായി തുടരുന്നു.

അതെ സമയം കോവിഡിനെതിരായ വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചതായി ഭാരത് ബയോടെക് അറിയിച്ചു. റോഹതഗിലെ പോസ്റ്റ് ഗ്രാജുവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ചാണ് പരീക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News