ഫോണ്‍ ടാപ്പിംഗ്; രാജസ്ഥാനിൽ രാഷ്ട്രീയ തർക്കം മുറുകുന്നു; ബിജെപി നേതാവ് സഞ്ജയ്‌ ജെയിനെ പൊലീസ് അറസ്റ് ചെയ്തു

സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര മന്ത്രിയും വിമത കോൺഗ്രസ്‌ എംഎൽഎമാരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ പേരിൽ രാജസ്ഥാനിൽ രാഷ്ട്രീയ തർക്കം മുറുകുന്നു. ഫോൺ സംഭാഷണത്തിൽ ഉൾപ്പെട്ട ബിജെപി നേതാവ് സഞ്ജയ്‌ ജെയിനെ രാജസ്ഥാൻ പോലീസ് അറസ്റ് ചെയ്തു.

വിമത കോൺഗ്രസ്‌ എംഎൽഎ മാരെ കണ്ടെത്താനുള്ള ശ്രമം രാജസ്ഥാൻ പോലീസ് തുടരുന്നു. അതെ സമയം ഫോൺ സംഭാഷണം വ്യാജമെന്ന് ആരോപിച്ചു ബിജെപി പരാതി നൽകി. സിബിഐ അന്വേഷണം വേണമെന്നും ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു.

അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ അട്ടിമറിക്കാനുള്ള സച്ചിൻ പൈലറ്റിന്റെ നീക്കതിന് പിന്നിലെ ബിജെപി ബന്ധമാണ് ഫോൺ സംഭാഷണത്തിലൂടെ പുറത്തു വന്നത്. ഇതോടെ വെട്ടിളായ ബിജെപി മുഖം രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഫോൺ സംഭാഷണം വ്യാജമെന്ന് ആരോപിച്ച ബിജെപി ദേശിയ വക്താവ് സാം പത്രോ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.

രാജസ്ഥാനിൽ നിന്നുള്ള കേന്ദ്ര ജല വകുപ്പ് മന്ത്രി ഗജെന്ദ്ര സിങ് ശേഖവത്തും മറ്റൊരു ബിജെപി നേതാവ് സഞ്ജയ്‌ ജയനുമാണ് വിമത കോൺഗ്രസ്‌ എംഎൽഎ മാരെ ഫോണിൽ ബന്ധപ്പെട്ട് കൂറ്മാറാൻ ആവശ്യപ്പെട്ടത്. ഫോൺ സംഭാഷണത്തിൽ ഉൾപ്പെട്ട ബിജെപി നേതാവ് സഞ്ജയ്‌ ജെയിനെ രാജസ്ഥാൻ പോലീസ് അറസ്റ് ചെയ്തു.

വിമത കോൺഗ്രസ്‌ എം. എൽ. എ മാരായ വിശവേന്ദ്ര സിങ്, ഭൂവർലാൽ ശർമ എന്നിവരെ പിടികൂടാനുള്ള.ശ്രമങ്ങൾ തുടരുന്നു. ഇരുവരെയും കോൺഗ്രസ്‌ സസ്പെൻസ് ചെയ്തിട്ടുണ്ട്. സച്ചിൻ പൈലറ്റിനോപ്പം ഹരിയാനയിൽ എംഎൽഎ മാർ ഉണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ് ദിവസം രാജസ്ഥാൻ പോലീസ് മനേസറിൽ എത്തിയെങ്കിലും ഹരിയാന പോലീസ് തടഞ്ഞു.

മണികൂറുകൾക്ക് ശേഷം റിസോർട് പരിശോധിചെങ്കിലും എം. എൽ. എ മാരെ കണ്ടെത്താൻ ആയിട്ടില്ല. രാജ്യദ്രോഹം, ഗൂഢാലോചന വകുപ്പുകളാണ് എംഎൽഎ മാർക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

അതെ സമയം ഒരു വർഷത്തിനുള്ളിൽ സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാമെന്നു പ്രിയങ്ക ഗാന്ധി ഉറപ്പ് നൽകിയിരുന്നതായി സച്ചിൻ വിഭാഗം വെളിപ്പെടുതി. ഇക്കാര്യം സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി സംസാരിക്കാം എന്ന് അറിയിച്ചു മണിക്കൂറുകൾക്ക് ഉള്ളിലാണ് അച്ചടക്ക നടപടി ഉണ്ടായത് എന്നും സച്ചിൻ വിഭാഗം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here