സ്വര്‍ണക്കടത്ത് കേസ്; ദില്ലിയിൽ ഉന്നത തല യോഗം ചേർന്നു

തിരുവനന്തപുരം സ്വർണകടത്തു കേസിൽ ദില്ലിയിൽ ഉന്നത തല യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച
ചേർന്ന് യോഗത്തിൽ അന്വേഷണം ഉന്നതരിലേയ്ക്ക് നീളുന്ന സംബന്ധിച്ചു ചർച്ച ആയതാണ് സൂചന. കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരൻ പങ്കെടുത്തു.

കേസിൽ നിർണായക മൊഴി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന യു. എ. ഇ അറ്റാഷെ മടങ്ങി പോയ പശ്ചാത്തലത്തിലാണ് ദില്ലിയിൽ ഉന്നത തല യോഗം ചേർന്നത്. ആഭ്യന്തര മന്ത്രാലയം കർശന നിലപാട് എടുത്തിരുന്നുവെങ്കിൽ അറ്റഷയുമായി കൂടി കാഴ്ചയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് സമയം ലഭിക്കുമായിരുന്നു എന്ന് ആരോപണം ഉണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. കേസിന്റെ പുരോഗതി വിലയിരുത്തി. തെളിവ് ലഭിക്കുന്ന മുറയ്ക്ക് ഉന്നതരിലേയ്ക്ക് അന്വേഷണം നടത്തുന്നത് സംബന്ധിച്ചു ചർച്ച ചെയ്തതായാണ് സൂചന. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ യോഗത്തിൽ പങ്കെടുത്തു. നിലവിൽ എൻ. ഐ. എ യുടെ ഹൈദരാബാദ് ആസ്ഥാനമായ ദക്ഷിണ മേഖലയുടെ കീഴിലാണ് അന്വേഷണം.

എൻ. ഐ എ യുടെ ആവിശ്യ പ്രകാരം കേസിലെ മൂന്നാമത്തെ പ്രതി ഫൈസൽ ഫരീദിനെതീരെ നേരത്തെ ആഭ്യന്തര മന്ത്രാലയം ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ആഴ്ച്ച ധനമന്ത്രി നിർമല സിതാരാമൻ കസ്റ്റംസ് കേസിന്റെ പുരോഗതി വിലയിരുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News