സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളുമായി എന്‍ഐഎ സംഘം തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തുന്നു

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളെ തലസ്ഥാനത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. മുഖ്യപ്രതികളിലൊരാളായ സന്ദീപിനെയും സ്വപ്നയെയുമാണ് തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്. രണ്ട് സംഘങ്ങളായാണ് എൻഐഎ തെളിവെടുപ്പ് നടത്തുന്നത്. പ്രതികളായ സ്വപ്‌ന സുരേഷ്‌, സരിത്‌, സന്ദീപ്‌ നായർ എന്നിവരെയാണ്‌ തലസ്‌ഥാനത്ത് എത്തിച്ചത്‌.

സന്ദീപിനെ ഫ്ലാറ്റില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വാഹനത്തില്‍ നിന്ന് ഇറക്കാതെ ഫ്ലാറ്റിന്‍റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് സന്ദീപിനോട് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. സ്വപ്‍നയുടെ അമ്പലമുക്കിലെ ഫ്ലാറ്റിലും എന്‍ഐഎ പരിശോധന നടത്തുകയാണ്. സന്ദീപിന്റെ കാർബൻ ഡോക്‌ടർ എന്ന സ്‌ഥാപനത്തിൽ രാവിലെ കസ്‌റ്റംസ്‌ റെയ്‌ഡ്‌ നടത്തിയിരുന്നു.

സ്വപ്‍നയെയും സന്ദീപിനെയും വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ് സംഘം. സ്വപ്‍നയുടെ അമ്പലമുക്കിലെ ഫ്ലാറ്റിലും സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റിലും എന്‍ഐഎ പരിശോധന നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News