ഷമീമിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്; സ്വര്‍ണ്ണ ഇടപാടുകളിലെ നിര്‍ണായക വിവരം കസ്റ്റംസിന്

കോഴിക്കോട്: കസ്റ്റംസ് കസ്റ്റഡിയിലുള്ള കോഴിക്കോട് കൊടുവള്ളി സ്വദേശി ഷമീമിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചതായാണ് വിവരം ഷമീമിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് അരക്കിണറുള്ള ഹെസ ജ്വല്ലറിയില്‍ നിന്ന് ഇന്നലെ സ്വര്‍ണ്ണം പിടിച്ചെടുത്തിരുന്നു.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് സംഘമാണ് കൊടുവള്ളി പാറമ്മലുള്ള ഷമീമിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. 12 മണിക്ക് തുടങ്ങിയ റെയ്ഡ് 2 മണിക്കൂര്‍ നീണ്ടു. സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചതായാണ് വിവരം. കള്ളക്കടത്ത് സ്വര്‍ണം ഷെമീമടക്കമുള്ളവര്‍ വാങ്ങിയതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.

കെ ടി റെമീസിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു കള്ളകടത്തില്‍ ഹെസ ജ്വല്ലറി ഉടമകളുടെ പങ്കാളിത്തം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. വെള്ളിയാഴ്ച അരക്കിണറിലെ ജ്വല്ലറിയിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. കണക്കില്‍ പെടാത്ത സ്വര്‍ണ്ണം ജ്വല്ലറിയില്‍ സൂക്ഷിച്ചതിനാല്‍ മുഴുവന്‍ സ്റ്റോക്കും കസ്റ്റംസ് പിടിച്ചെടുത്തു. 3.72 kg സ്വര്‍ണ്ണമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം എരഞ്ഞിക്കലിലെ സംജുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കസ്റ്റംസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കൊടുവള്ളി സ്വദേശിക്കും സ്വര്‍ണ്ണകടത്തില്‍ പങ്കുണ്ടെന്ന് ലഭിച്ച രേഖകളില്‍ നിന്ന് വ്യക്തമായി. കോഴിക്കോട്ടെ ഒരു പ്രമുഖ കണ്‍വെന്‍ഷന്‍ സെന്ററില്‍ പങ്കാളിത്തവും പെയിന്റ് വ്യാപാരവും സംജുവിനുണ്ട്.

കമ്മത്ത് ലൈനിലുള്ള സിംജുവിന്റെ ഭാര്യാപിതാവിന്റെ ജ്വല്ലറിയും കള്ളകടത്തിന് മറയായി ഉപയോഗിച്ചതായാണ് വിവരം. വരും ദിവസങ്ങളിലും സ്വര്‍ണ്ണ കടത്ത് സംബന്ധിച്ച് കൂടുതല്‍ റെയ്ഡുകള്‍ ജില്ലയില്‍ ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News