മുംബൈ ക്വാറന്റൈന്‍ കേന്ദ്രത്തിലെ കൊവിഡ് രോഗിയായ യുവതിയെ  പീഡിപ്പിച്ചു; 25കാരന്‍ അറസ്റ്റില്‍

മുംബൈയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 40 കാരിയായ കോവിഡ് രോഗിയെ പീഡിപ്പിച്ചു. മുംബൈയില്‍ പന്‍വേല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്നു സംഭവം. ഇവിടെ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 40 കാരിയായ സ്ത്രീയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ 25 കാരനായ കോവിഡ് -19 രോഗിയെ കസ്റ്റഡിയിലെടുത്ത് പോലീസ് കേസെടുത്തു.

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ രണ്ടാം നിലയില്‍ കഴിഞ്ഞിരുന്ന പ്രതി ആകസ്മികമായാണ് സ്ത്രീ താമസിച്ചിരുന്ന അഞ്ചാം നിലയിലെ മുറിയില്‍ എത്തുന്നത്. രാത്രി 7.30 നാണ് പ്രതി പരാതിക്കാരിയുടെ മുറിയില്‍ പ്രവേശിച്ചതെന്നും പോലീസ് പറഞ്ഞു.

മുറിയിലെത്തിയ പ്രതി ഒരു ഡോക്ടറാണെന്ന് പരിചയപ്പെടുത്തിയാണ് യുവതിയുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയത്. ചെറിയ ശരീരവേദനയുണ്ടെന്ന് പറഞ്ഞപ്പോള്‍ മസാജ് ആവശ്യമാണെന്നും വിവസ്ത്രയായി കട്ടിലില്‍ കിടക്കുവാനും ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചതെന്നു അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ നിതിന്‍ പാഗര്‍ പറഞ്ഞു.

ഒച്ച വയ്ക്കാതിരിക്കാന്‍ തന്റെ വായ കൈകൊണ്ട് മുടിയായിരുന്നു പ്രതി കുളിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയതെന്ന് യുവതി പരാതിയില്‍ പറഞ്ഞു. എന്നാല്‍ യുവതിയുടെ സമ്മതത്തോടെയാണ് ശാരീരീരബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് പ്രതി പോലീസില്‍ മൊഴി നല്‍കിയത്.

സംഭവം നടന്ന ഉടനെ യുവതി കേന്ദ്രത്തിലെ അധികാരികളോട് പരാതിപ്പെടുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സ്രവം സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തെങ്കിലും റിപ്പോര്‍ട്ടുകള്‍ കാത്തിരിക്കുകയാണ്. പ്രതിയെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയനാക്കി. ഇയാള്‍ക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ തന്നെ ഇയാളെ കസ്റ്റഡിയില്‍ വച്ചിരിക്കയാണ്.

പന്‍വേല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും (പിഎംസി) നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും (എന്‍എംസി) സംയുക്തമായാണ് ഈ ക്വാറന്റൈന്‍ കേന്ദ്രം ഉപയോഗിച്ച് വരുന്നത്. യുവതിയെയും പ്രതിയെയും പന്‍വേല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്.

പ്രതി ഒരു മാളില്‍ ജോലി ചെയ്തിരുന്നുവെന്നും ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ ജോലിയില്ലാതിരിക്കുവാണെന്നും പോലീസ് പറഞ്ഞു. പരാതിക്കാരി ഖാര്‍ഗറില്‍ താമസിക്കുന്ന ഒരു വീട്ടമ്മയും ഭര്‍ത്താവ് ഒരു ഓട്ടോറിക്ഷ ഡ്രൈവറുമാണ്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം), 354 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News