നടന്‍ അജിത്തിന്റെ വീടിന് നേരെ ബോംബ് ഭീഷണി; പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

ചെന്നൈ: നടന്‍ അജിത്തിന്റെ വീടിന് നേരെ ബോംബ് ഭീഷണി. ചെന്നൈ ഇഞ്ചമ്പാക്കത്തെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസിന് അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ് എത്തിച്ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

നേരത്തെ അജ്ഞാത ബോംബ് ഭീഷണിയെത്തുടര്‍ന്ന് നടന്‍മാരായ രജനീകാന്തിന്റെയും വിജയിയുടെയും വീടുകളിലും തിരച്ചില്‍ നടത്തിയിരുന്നു. വിജയ്‌ക്കെതിരെ ഭീഷണി മുഴക്കിയ ആളെ തിരച്ചിലില്‍ കണ്ടെത്തുകയും ചെയ്തു. വില്ലുപുരത്തെ ഭുവനേഷ് എന്ന വ്യക്തിയായിരുന്നു അന്ന് പൊലീസ് പിടിയിലായത്. ഭുവനേഷ് തന്നെയാണോ ഫോണ്‍ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

ലോക്ഡൗണിനു മുമ്പ് എച്ച് വിനോദിന്റെ വാലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു അജിത്. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഷൂട്ടിങ് നിര്‍ത്തിവെക്കാനും മഹാമാരിയുടെ പിടിയില്‍ നിന്ന് മുക്തി നേടി സാഹചര്യങ്ങള്‍ സാധാരണ നിലയിലേക്കെത്തുമ്പോള്‍ ഷൂട്ടിങ് പുനരാരംഭിക്കാമെന്ന് നിര്‍മാതാവ് ബോണി കപൂറിനെ അറിയിച്ചതും അജിത് തന്നെയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here