ജീവിതത്തിലേക്ക് തിരികെ നടക്കാന്‍ ഷിജിത്തിന് വേണം നിങ്ങളുടെ കരുതല്‍

പാന്‍ക്രിയാസും രണ്ട് കിഡ്‌നികളും തകരാറിലാവുകയും ഭാഗികമായി കാഴ്ച നഷ്ടപ്പെടുകയും ചെയ്ത യുവാവ് ചികിത്സാ സഹായം തേടുന്നു.

27 വയസ്സ് പ്രായമുള്ള മേക്കുന്ന് തൈപറമ്പത്ത് ഷിജിത്ത് പാന്‍ക്രിയാസിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടാമത്തെ വയസ്സില്‍ പ്രമേഹ രോഗംപിടിപെടുകയും, സാമ്പത്തിക ബുദ്ധിമുട്ടും. അകാലത്തില്‍ അച്ചന്റെ മരണവും ഏല്‍പിച്ച ആഘാതം ഷിജിത്തിന് നല്ല ഒരു ചികിത്സ നല്‍ക്കാന്‍ പറ്റിയില്ല.

ഗവ: ആശുപത്രിയിലും സ്വകാര്യ ഡോക്ടര്‍മാര്‍ക്കും സാമ്പത്തിക ലഭ്യത അനുസരിച്ച് മാറി മാറി കാണിച്ചുകൊണ്ട് ആ അമ്മ മകനെ ചികിത്സിച്ചെങ്കിലും, സാമ്പത്തിക പരിമിതികള്‍ കാരണം
പ്രമേഹത്തിനനുയോജ്യമായ ചികിത്സ പിന്തുടരാതിരുന്നതും മാരകമായ ടൈപ് വണ്‍ ഡയ്ബറ്റേസിന് കീഴടങ്ങിയ ഷിജിത്തിന് അധിക ഡോസുള്ള ഗുളികകളും മരുന്നുകളും മാറി മാറി കൊടുക്കുകയുംകൂടി ചെയ്തപ്പോള്‍, വൃക്കയോടൊപ്പം ഷിജിത്തിന്റെ ആരോഗ്യസ്ഥിതിയും മോശമാവുകയായിരുന്നു.

ഷിജിത്ത് ഇപ്പോള്‍ കോഴിക്കോട് ഇഖ്‌റ ആസ്പത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍
ചികിത്സയിലാണ്.

അമ്മ തന്റെ കിഡ്‌നി കൊടുക്കാന്‍ സമ്മതിച്ചു കഴിഞ്ഞെങ്കിലും അമ്മയുടെ കിഡ്‌നി സ്വീകാര്യമാകുമോ എന്ന ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. സ്വീകരിക്കാമെങ്കില്‍ ഷിജിത്തിന്റെ ചികിത്സക്ക് പന്ത്രണ്ട് ലക്ഷംരൂപയോളം മതിയാകും.

എന്നാല്‍ കിഡ്‌നി സ്വീകാര്യമല്ലെങ്കില്‍ 25 ലക്ഷത്തോളം രൂപ ചികിത്സക്കായി കണ്ടെത്തേണ്ടിവരും.

ഷിജിത്തിന്റെ ചികിത്സക്ക് വേണ്ടി ഒരു ജനകീയ കമ്മിറ്റി (12.7.2020)ന് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിതം തിരിച്ചുപിടിക്കാന്‍ ഷിജിത്തിനും കുടുംബത്തിനും നിങ്ങളുടെ സഹായം ആവശ്യമാണ്

ഷിജിത്ത് ചികിത്സാ സഹായ കമ്മിറ്റി
SB – A/cNo
39494510157
IFSC – SBIN0070367
SBI, Peringathur
Joint A/C
K. Suresh &
KTK. Riyas

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News