കൊവിഡിനെ വെല്ലുവിളിച്ച പ്രതിപക്ഷത്തോട് അരുതെ എന്ന അപേക്ഷയുമായി ആരോഗ്യ പ്രവർത്തകർ

കൊവിഡിനെ വെല്ലുവിളിച്ച പ്രതിപക്ഷത്തോട് അരുതെ എന്ന അപേക്ഷയുമായി ആരോഗ്യ പ്രവർത്തകർ. ജീവൻ പണയം വെച്ച് കേരളത്തിലെ കൊവിഡ് ബാധിതരെ പരിചരിക്കുന്ന തങളുടെ ജീവന് പ്രതിപക്ഷം പുല്ല് വില പോലും കൽപ്പിച്ചില്ലെന്നാണ് ആരോഗ്യ പ്രവർത്തകരുടെ ആക്ഷേപം.

ഇത് കൊവിഡ് ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർ.ചിലരുടെ സേവനം സൗജന്യം,ചിലർ താൽകാലിക ജീവനക്കാർ,മറ്റ് ചിലർ നഴ്സുമാർ,ഡോക്ടർമാരും ഉൾപ്പെടും.പിപിഇ കിറ്റ് ധരിച്ചാൽ പിന്നെ മിനിമം 4 മണിക്കൂർ കഴിയാതെ ഈ കവചത്തിൽ നിന്ന് ഇവർക്ക് പുറത്ത് വരാൻ കഴിയില്ല.

ജീവൻ പണയംവെച്ച് കൊവിഡ് ബാധിതരെ പരിചരിക്കുന്ന തങളുടെ സേവനത്തെ മാനിക്കാതെ കൊവിഡെന്ന മഹാമാരിയെ വരവേൽക്കാൻ സമരത്തിലൂടെ പ്രതിപക്ഷം പരോക്ഷമായി കളമൊരുക്കിയെന്നാണ് ആരോഗ്യ പ്രവർത്തകരുടെ പരാതി.

രോഗികളുടെ എണ്ണം നാൾക്കു നാൾ വർദ്ധിക്കുന്നതിൽ ആശങ്കയുണ്ടെങ്കിലും അതിർത്ഥിയിൽ ശത്രു രാജ്യത്തിന്റെ സൈന്യത്തെ നേരിടുന്ന ഇന്ത്യൻ സൈനികരുടെ ദൃഡ നിശ്ചയം കൊവിഡ് രോഗികളെ പരിചരിക്കുന്ന തങൾക്കുണ്ടെന്ന് പ്രതിപക്ഷം തിരിച്ചറിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവർത്തകർ.

പിപിഇ കിറ്റ് അണിഞ്ഞ് 4 മണിക്കൂർ നീണ്ട സേവന സമയത്ത് വെള്ളം കുടിക്കാൻ കഴിയാത്തത് ആരോഗ്യ പ്രശ്നങൾക്കും കാരണമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News