കൊവിഡ് ചികിത്സയിലിരുന്ന ഒരാള്‍ കൂടെ മരിച്ചു

എറണാകുളം ജില്ലയിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. വെളിയത്തുനാട് സ്വദേശിയായ അറുപത്തിയേഴ്‌ വയസുള്ള കുഞ്ഞ് വീരാനാണ് ഇന്ന് പുലർച്ചെ മരിച്ചത്.

ഇയാൾക്ക് കോവിഡ് ന്യൂമോണിയയ്ക്ക് പുറമെ ഉയർന്ന രക്ത സമ്മർദ്ധവും പ്രമേഹവും ബാധിച്ചിരുന്നു. ഇതോടെ എറണാകുളം ജില്ലയിൽ കോവിഡ് ബാധിച്ച് എറണാകുളം ജില്ലയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.

ഈ മാസം എട്ടിന് ആലുവ സ്വദേശി കുഞ്ഞ് വീരാനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുമ്പോൾ കോവിഡ് ന്യൂമോണിയ ബാധിച്ചിരുന്നു. ഉയർന്ന രക്ത സമ്മർദ്ദവും പ്രമേഹവും കുഞ്ഞു വീരൻറെ ആരോഗ്യ നില മോശമാക്കി.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിച്ചിരുന്നത്. 67 വയസ്സുള്ള കുഞ്ഞു വീരാൻ ഇന്ന് പുലർച്ചെയാണ് മരണപ്പെടുന്നത്. കോവിഡ് മൂലമുള്ള എറണാകുളം ജില്ലയിലെ അഞ്ചാമത്തെ മരണമാണ് കുഞ്ഞു വീരാന്റേത്.

ഇയാളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ. ഇയാളുടെ സ്വദേശമായ ആലുവയിലും തീരദേശ മേഖലയായ ചെല്ലാനത്തും ഉള്ള ക്ലസ്റ്റർ സോണുകളിൽ ഉറവിടമാറിയാത്ത നിരവധി കോവിഡ് പോസിറ്റിവ് കേസുകൾ ഉണ്ട്.

എറണാകുളം ജില്ലയിൽ ആകെയുള്ള 676 രോഗികളിൽ ഇരുന്നൂറോളം പേര് ചെല്ലാനം ഉൾപ്പെടുന്ന ക്ലസ്റ്റർ സോണിൽ നിന്നാണ്. ക്ലസ്റ്റർ കണ്ടൈൻമെൻറ് ടെസ്റ്റിംഗ് സ്ട്രാറ്റജിയുടെ ഭാഗമായി ചെല്ലാനത്തിന് പുറമെ ആലുവ മാർക്കറ്റ്, കടുങ്ങലൂർ, കരുമാലൂർ എന്നിവിടങ്ങളിലും ആരോഗ്യ വകുപ്പ് സാമ്പിൾ പരിശോധന വർധിപ്പിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിൽ ആറ് പ്രദേശങ്ങളെ കൂടി കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. മുളന്തുരുത്തി മൂക്കന്നൂർ പഞ്ചായത്തുകളിലെ ഏഴാം വാർഡുകളും മരട് പഞ്ചായത്തിലെ 23,24,25 വാർഡുകളും ആലങ്ങാട് പഞ്ചായത്തിലെ വാർഡ് പതിനൊന്നും പ്രദേശങ്ങളാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News