തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് കോ വിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നെടുമങ്ങാട് കൊറ്റം സ്വദേശി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.

മുപ്പത്തിയാറു വയസുകാരൻ താഹയാണ് ബാർട്ടൺ ഹിൽ എൻഞ്ചിനിയറിങ്ങ് കോളജിൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

ഒമ്പതാം തീയതിയാണ് ജനറൽ ഹോസ്പ്പിറ്റലിൽ ചികിൽസയ്ക്കെത്തിയ താഹയെ ബാർട്ടൺഹില്ലിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്.

താഹയുടെ ബന്ധുക്കളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. താഹയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മൃതദേഹം മെഡിക്കൽ കോളജ് മോർചറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News