ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാന്‍ അറ്റാഷെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; അറ്റാഷെയെ യുഎഇ നാഷണല്‍ കൗണ്‍സില്‍ ചോദ്യം ചെയ്തു; കൂടുതല്‍ അറ്റാഷെമാര്‍ ഇന്ത്യവിട്ടു

പിടികൂടിയ ഡിപ്ലോമാറ്റിക്ക് ബാഗേജ് വിട്ടുകിട്ടാൻ അറ്റാഷെ കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. സ്വർണ്ണം പിടികൂടിയ ബാഗ് വിട്ടു തന്നില്ലെങ്കിൽ നയതന്ത്ര പ്രശ്നങ്ങൾ ഉണ്ടാകുമെന്നായിരുന്നു ഭീഷണി. ദുബായിലും ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ ഉണ്ടെന്ന് മറക്കരുതെന്നായിരുന്നു ഭീഷണി.

ഫസ്റ്റ് സെക്രട്ടറിയായ അറ്റാഷെയെ യു എ ഇ നാഷണൽ സെക്യൂരിറ്റി കൗൺസിൽ ചോദ്യം ചെയ്തു. യുഎഇ കോൺസൂലേറ്റിലെ നാല് അഡ്മിൻ അറ്റാഷെമാർ കൂടി ഇന്ത്യ വിട്ടു

24 തീയതി യുഎഇ യിൽ നിന്ന് എത്തിയ ബാഗേജ് ആദ്യ ഘട്ടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ സൂത്രത്തിൽ തടഞ്ഞ് വെയ്ക്കുകയായിരുന്നു. സ്വപ്നയും സരിത്തും ബാഗേജ് വിട്ട് കിട്ടാൻ പല തവണ ബന്ധപ്പെട്ടിട്ടും ലഭിക്കാതെ ആയതോടെ ഫസ് സെക്രട്ടറി അറ്റാഷെ റാഷിദ് അൽ ഖാസിമി നേരിട്ട് ഫോണിൽ കാർഗോ അസിസ്റ്റൻ്റ് കമ്മീഷണറെ വിളിച്ചു.

ഇന്ത്യൻ നയതന്ത്രപ്രതിനിധികൾ തൻ്റെ രാജ്യത്ത് ഉള്ള കാര്യം മറക്കരുത് എന്നായിരുന്നു ഭീഷണി ,എന്നാൽ വഴങ്ങതെ വന്നതോടെ ബാഗേജ് ഉടൻ UAE യിലേക്ക് തിരിച്ചയക്കണം എന്നും കസ്റ്റംസിൽ സമ്മർദ്ധം ചെലുത്തി. കസ്റ്റംസ് അന്വേഷണ സംഘം വിദേശകാര്യ വകുപ്പിന് അയച്ച റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ പറയുന്നത്.

അതിനിടെ അറ്റേഷ റാഷിദ് അൽ ഖാസിമിയെ UAE സെക്യൂരിറ്റി കൗൺസിൽ ചോദ്യം ചെയ്തു. UAE കോൺസുലേറ്റിലെ കൂടൂതൽ വിദേശികൾ ഇന്ത്യയിൽ നിന്ന് മടങ്ങി ആരോപണ വിധേയനായ അറ്റാഷെയെ കൂടാതെ താഴെയുള്ള നാല് അഡ്മിൻ അഷാഷെമാരാണ് മടങ്ങിപ്പോയത് ഇപ്പോൾ കേരളത്തിൽ ഉള്ളത് ഒരേ ഒരു അഡ്മിൻ അഷാഷെ മാത്രം.

ഇവരെ അടക്കം എല്ലാവരിൽ നിന്നും UAE നാഷണൽ സെക്യൂരിറ്റി കൗൺസിൽ ചോദ്യം ചെയ്യുമെന്ന് സൂചന. 7 UAE ഉദ്യോഗസ്ഥരും ,22 മലയാളികളും ആണ് UAE കോൺസുലേറ്റിൽ ജോലി ചെയ്യുന്നത് ഇന്ത്യക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും NIA മൊഴി എടുക്കുമെന്നും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News