ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍ ഇന്ത്യക്ക് കൈമാറിയേക്കും

സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍ ഇന്ത്യക്ക് കൈമാറിയേക്കും.

ദുബൈ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഫൈസല്‍ ഫരീദ് ഇപ്പോഴുള്ളത്. ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് ഫൈസലിനെ ഇന്ത്യക്ക് കൈമാറുക. ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് നേരത്തെ ഇന്ത്യ റദ്ദാക്കിയിരുന്നു. ഇതോടൊപ്പം
യുഎഇ ഫൈസല്‍ ഫരീദിന് യാത്രാവിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

ഇന്റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, വ്യാജ രേഖകളുടെ നിര്‍മാണം, കള്ളക്കടത്തില്‍ സജീവ പങ്കാളിത്തം തുടങ്ങിയ കുറ്റങ്ങളാണ് ഫൈസല്‍ ഫരീദിനെതിരെയുള്ള കേസുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here