തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഏഴ് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ 20 പേര്‍ക്ക് കൊവിഡ് 150ഓളം ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഏഴ് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംഭവത്തോടെ 150ഓളം ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച അഞ്ച് പിജി ഡോക്ടര്‍മാരെ കൂടാതെ രണ്ടുഡോക്ടര്‍മാര്‍ക്ക് കൂടിയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
അഞ്ച് സ്റ്റാഫ് നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ഡ്യൂട്ടിയില്‍ ഇല്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ 40 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആശുപത്രിയിലെ 150 ഓളം ജീവനക്കാരാണ് നിരീക്ഷണത്തില്‍ പോയത്. ആശുപത്രിയിലെ 19 ാം വാര്‍ഡിലുണ്ടായിരുന്ന രണ്ട് രോഗികള്‍ക്കും കൊവിഡ് ബാധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel