ഒറ്റ ദിവസം 38,902 പേര്‍ക്ക് രോഗം; രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നു

കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടം. രാജ്യത്ത് ആദ്യമായി 38902 പേര്‍ക്ക് ഒറ്റ ദിവസത്തിനുള്ളില്‍ രോഗം ബാധിച്ചു. ഈ മാസം ഇത് വരെ നാലെ മുക്കാല്‍ ലക്ഷം പേര്‍ക്ക് രോഗം പിടിപ്പെട്ടു.

മഹാരാഷ്ട്രയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 3 ലക്ഷമായി ഉയര്‍ന്നു. പ്രതിദിന രോഗികള്‍ 8347. തൊട്ടടുത്തു 4807 രോഗികള്‍ തമിഴ്‌നാട്ടില്‍. കര്‍ണാടകയിലാണ് വലിയ വര്‍ധനവ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായത്. തമിഴ്‌നാടിന് സാമാനമായി 4537 പേരി കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചു. വ്യാപനം നിയന്ത്രണതീതമായ ദക്ഷിണ കര്‍ണാടകയില്‍ 23 ആം തിയതി വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

രാജ്യത്ത് ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 38902 ആയി. മുപ്പത്തി നാലായിരം എന്ന ശരാശരി കണക്കില്‍ നിന്നാണ് ഒറ്റ ദിവസത്തിനുള്ളില്‍ 39000യിരം എന്ന നിലയില്‍ എത്തിയിരിക്കുന്നത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 10, 77, 618 ആയി. ഇതില്‍ 3, 73379 പേരാണ് ചികിത്സയില്‍ ഉള്ളത്.

ദിനംപ്രതിയുള്ള മരണസംഖ്യയില്‍ നേരിയ കുറവ്. ബുധനാഴ്ച മുതല്‍ 600 നു മുകളില്‍ ആയിരുന്ന മരണ സംഖ്യ ഇന്നലെ 543 ആയി കുറഞ്ഞു. ബിഹാറില്‍ സമൂഹ്യ വ്യാപന സാധ്യത നില നില്‍ക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടികാട്ടുന്നു. 1667 പേരിലാണ് ഒറ്റ ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. ആകെയുള്ള 38 സംസ്ഥാനങ്ങളും കോവിഡ് ഹോട് സ്‌പോട്ടുകളായി. ഇതോടെ ഈ വര്‍ഷം നടക്കേണ്ട ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായി.

വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന് എല്‍. ജെ. പി അധ്യക്ഷനും കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാന്‍ ആവശ്യപ്പെട്ടു. എന്‍. ഡി എ യുടെ ഭാഗമായ എല്‍. ജെ. പി നിധിഷ കുമാറുമായി അകല്‍ച്ചയിലാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നു രാം വിലാസ് പാസ്വാനും ചിരാഗ് പാസ്വാനും ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് മാറ്റണം എന്ന് പാസ്വാന്‍ ആവിശ്യപെട്ടത്.

പ്രതിപക്ഷമായ ലാലു പ്രസാദ് യാദവിന്റെ ആര്‍. ജെ. ഡിയും തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണം എന്ന് ആവിശ്യപ്പെടുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ത സംഘം ബിഹാറില്‍ സന്ദര്‍ശനം നടത്തും. അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിനു ശേഷമാകും തിരഞ്ഞെടുപ്പില്‍ തീരുമാനം എടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News