കനത്ത മഴ; ദില്ലിയില്‍ പല സ്ഥലത്തും വെള്ളക്കെട്ട്; ഉത്തരാഖണ്ഡില്‍ നദി കരകവിഞ്ഞ് നിരവധി വീടുകള്‍ തകര്‍ന്നു; പട്‌നയിലും കനത്ത മഴ; ആസാമില്‍ മരണം 79

ഈ സീസണിലെ ഏറ്റവും കൂടിയ മഴയാണ് ദില്ലി അടക്കമുള്ള സംസ്ഥാനങ്ങളില്‍ പെയ്തു ഇറങ്ങിയത്. ദില്ലി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.

നഗര ഹൃദയമായ കോണാക്ട് പ്ലെയിസില്‍ പോലും വെള്ളകേട്ട് രൂപപ്പെട്ടു. ഇവിടെ നിന്നും ദില്ലി റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോകുന്ന മിന്റോ റോഡിലെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ രൂപപ്പെട്ട വെള്ള കെട്ടില്‍ ദില്ലി സര്‍ക്കാരിന്റെ ബസും മുങ്ങി.

മറ്റൊരു വാനിലെ ഡ്രൈവര്‍ 60 വയസുകാരന്‍ മുങ്ങി മരിച്ചു. വിവിധ ഓഫീസുകളിലും വെള്ളം കയറി. ഐ. ടി. ഒ യ്ക്ക് സമീപം അണ്ണാ നഗറിലെ ചേരിയിലെ വീട് തകര്‍ന്നു വീണു. വീടിനുള്ളില്‍ ആരും ഇല്ലാത്തതിനാല്‍ ആളപായം ഉണ്ടായില്ല.

ദില്ലി സര്‍ക്കാരിന്റെ കഴിവ് കേടാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് ബിജെപി ആരോപിച്ചു. കേന്ദ്ര വകുപ്പുകളുടെ ഏകോപനം ഇല്ലാത്തത് ആണ് പ്രശ്‌നമെന്ന് ആം ആദ്മി കുറ്റപ്പെടുത്തി.

ബിഹാറിലെ വിവിധ സ്ഥലങ്ങളിലും മഴ. തലസ്ഥാനമായ പട്‌നയിലെ വിവിധ ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങി. ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്ന് വിവിധ നദികള്‍ കര കവിഞ്ഞു ഒഴുകുന്നു.

ഗോരി നദി തീരത്തെ നിരവധി വീടുകള്‍ തകര്‍ന്നു വീണതായി സര്‍ക്കാര്‍ അറിയിച്ചു. ആസാമിലെ പ്രളയത്തില്‍ ഇത് വരെ 79 പേര്‍ മരിച്ചു. കനത്ത കൃഷി നാശം. അസമിലെ 26 ജില്ലകളെ പ്രളയ ബാധിത മേഖലകളായി പ്രഖ്യാപിച്ചു. 28 ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News