നിയമസഭ കൂടിയ സമയത്ത് സ്പീക്കര്‍ ഉദ്ഘാടനത്തിനു പോയിട്ടില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും സഭാ രേഖകളും പുറത്ത്.
കഴിഞ്ഞ ഡിസംബര്‍ മുപ്പത്തി ഒന്നാം തിയതി സ്പീക്കര്‍ സഭയിലുണ്ടായിരുന്നെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതിനു ശേഷം മാത്രമാണ് സ്പീക്കര്‍ ഉദ്ഘാടനത്തിനു പോയത്.
നിയമസഭാ സഭാ സമ്മേളത്തിനിടയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ന്‍ സന്ദീപിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ പോയതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഈ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് തെളിയിക്കുന്ന രേഖകളും ദൃശ്യങ്ങളുമാണ് പുറത്തു വന്നിട്ടുള്ളത്.
കഴിഞ്ഞ ഡിസംബര്‍ മുപ്പത്തി ഒന്നിന് ഒരു ദിവസത്തേക്ക് വേണ്ടി മാത്രമാണ് നിയമസഭാ സമ്മേളനം കൂടിയത്. ആഗ്ലോ ഇന്ത്യന്‍ പ്രാധിനിധ്യത്തെ സംബന്ധിച്ചും പൗരത്വ നിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപെട്ടുകൊണ്ടും പ്രമേയം പാസാക്കുന്നതടക്കം പല നിര്‍ണായക കാര്യങ്ങള്‍ അന്ന് സഭയില്‍ നടന്നു.
ഈ സമയം പൂര്‍ണമായും സ്പീക്കര്‍ സഭയില്‍ ഉണ്ടായിരുന്നു എന്ന് ദൃശ്യങ്ങള്‍ തെളിയിക്കുന്നു. പ്രമേയം പാസാക്കി സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതിനു ശേഷമാണ് സ്പീക്കര്‍ പോയത്.

Get real time update about this post categories directly on your device, subscribe now.