തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി ചോദ്യംചെയ്തു.
പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച സംഘം ജയഘോഷിനെ വീണ്ടും ചോദ്യം ചെയ്യും. ഐബിയും ജയഘോഷില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷുമായും സരിത്തുമായും നയതന്ത്ര ബാഗിലെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്ത ദിവസങ്ങളില്‍ തുടര്‍ച്ചയായി ജയഘോഷ് സംസാരിച്ചിരുന്നു.
അതിനാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചില വിവരങ്ങളെങ്കിലും ജയഘോഷിന് അറിയാമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

Get real time update about this post categories directly on your device, subscribe now.