കൊവിഡ്: മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

മലപ്പുറം: വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു.

ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ് പേര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു.

മലപ്പുറത്ത് 1198 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 565 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 42,018 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയ ഒരു ആശുപത്രികൂടി ഇന്ന് സജ്ജമാക്കും. പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ തുടരുകയാണ്. താനൂര്‍, പരപ്പനങ്ങാടി തീരദേശ മേഖലയില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. എടക്കര പഞ്ചായത്തില്‍ 3 വാര്‍ഡുകള്‍ നിയന്ത്രിത മേഖലയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here