പാലക്കാട് ജില്ലയില്‍ പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള 67 പേര്‍ക്കുള്‍പ്പെടെ 81 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പട്ടാമ്പി മത്സ്യമാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റിലൂടെയാണ് 67 പേരുടെ രോഗബാധ സ്ഥിരീകരിച്ചത്. ഇവിടെ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുകയാണ്.
ബാക്കിയുള്ള 14 പേരില്‍ 11 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ട് പേര്‍ക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗബാധിതരില്‍ ആറു വയസുകാരിയായ മാത്തൂര്‍ സ്വദേശിയും ഉള്‍പ്പെടും. പുറമെ ജില്ലയില്‍ 11 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പട്ടാമ്പി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ ഒരാള്‍ക്ക് ഉറവിടം അറിയാതെ രോഗബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ആകെ 525 പേര്‍ക്കാണ് പരിശോധന നടത്തിയത്. കൂടാതെ പട്ടാമ്പിയില്‍ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുകയാണ്. വരുംദിവസങ്ങളിലും മാര്‍ക്കറ്റ് കേന്ദ്രീകരിച്ചും പട്ടാമ്പി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലും പരിശോധന നടത്തുമെന്ന് ഡിഎംഒ അറിയിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പട്ടാമ്പി സ്വദേശികളായ 34 പേര്‍,
മുതുതല സ്വദേശികളായ അഞ്ച്‌പേര്‍,
ഓങ്ങല്ലൂര്‍ സ്വദേശികളായ 11 പേര്‍,
പരുതൂര്‍ ,തിരുമിറ്റക്കോട് സ്വദേശികള്‍ മൂന്ന് പേര്‍ വീതം,
വല്ലപ്പുഴ,പട്ടിത്തറ,തൃത്താല സ്വദേശികള്‍ രണ്ടു പേര്‍ വീതം,
കുലുക്കല്ലൂര്‍,നാഗലശ്ശേരി, വിളയൂര്‍, തിരുവേഗപ്പുറ,ഷൊര്‍ണൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം.
കൂടാതെ വലിയങ്ങാടിയില്‍ ജൂലൈ 22 ന് രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ പരിശോധന നടത്തും.പുതുനഗരം മത്സ്യമാര്‍ക്കറ്റിലും പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 338 ആയി.

Get real time update about this post categories directly on your device, subscribe now.