യുഎഇ അറ്റാഷെയുടെ ഫ്ലാറ്റില്‍ എന്‍ഐഎ പരിശോധന നടത്തി

തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം തിരുവനന്തപുരത്ത് എന്‍ഐഎ കോണഅകസുലേറ്റ് അറ്റാഷെയുടെ ഫ്ലാറ്റില്‍ പരിശോധന നടത്തി.

വിവരശേഖരണത്തിന്‍റെ ഭാഗമായാണ് എന്‍ഐഎ സംഘം അറ്റാഷെയുടെ ഫ്ലാറ്റില്‍ എത്തിയത്. ഇന്നലെയായിരുന്നു പരിശോധന. ഇന്നലെയാണ് എന്‍ഐഎ സംഘം ഫ്ലാറ്റിലെത്തി പരിശോധന നടത്തിയത്.

ഇന്ന് കൂടുതല്‍ പരിശോധനകള്‍ ഉണ്ടാവുമെന്നാണ് സൂചന. ആരോപണങ്ങല്‍ ഉയര്‍ന്ന ഘട്ടത്തില്‍ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും അറ്റാഷെമാര്‍ രാജ്യം വിട്ടിരുന്നു.

എന്‍ഐഎ സംഘം ദിവസങ്ങളായി തിരുവനന്തപും കേന്ദ്രീകരിച്ചുള്ള പരിശോധനയും തെളിവെടുപ്പുകളുമാണ് നടത്തുന്നത്. തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ തെളിവെടുപ്പ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News