കോട്ടക്കലിൽ നിയന്ത്രണം ലംഘിച്ച ലീഗ്‌ നഗരസഭാ അധ്യക്ഷനുൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് റോഡ് ഉദ്ഘാടനം നടത്തിയ മുസ്ലിം ലീഗ്‌ പ്രവർത്തകർക്കും, നഗരസഭാ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

സിമന്റ് കട്ട വിരിച്ച് നവീകരിച്ച ബി. എച്ച് റോഡിന്റെ ഉദ്ഘാടനമാണ് കോട്ടയ്ക്കല്‍ നഗരസഭാ അധ്യക്ഷനും വ്യാപാരി വ്യവസായി നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നടത്തിയത്.

റോഡ് തുടങ്ങുന്ന ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും നഗരസഭാ കാര്യാലയം വരെ ഘോഷയാത്രയായി നൂറ് കണക്കിന് പേര്‍ നടന്നാണ് റോഡ് ഉദ്ഘാടനം ചെയ്തത്.

നഗരസഭാ അധ്യക്ഷന് പുറമേ ഉപാധ്യക്ഷ, കൗണ്‍സിലര്‍മാര്‍, വ്യാപാരി വ്യവസായി ജില്ലാ പ്രതിനിധി, യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവരും ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു. ലീഗ്‌ ഭരിക്കുന്ന മഞ്ചേരി നഗരസഭാ മന്ദിരം ഉദ്‌ഘാടനത്തിനും‌ കഴിഞ്ഞയാഴ്‌ച‌ നൂറുകണക്കിന്‌ ആളുകളെത്തിയിരുന്നു. തുടർന്ന്‌ പൊലീസ്‌ കേസെടുത്തു.

മാസ്‌ക് പോലും ധരിക്കാതെ നിരവധിപ്പേരാണ് ഘോഷയാത്രയുടെ ഭാഗമായത്. കോവിഡ് രോഗത്തിനെതിരെ ശക്തമായ നിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നുതന്നെ ഇത്തരത്തിലുള്ള നിയമ ലംഘനം നടന്നതിനെതിരെ വ്യാപാകമായി പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News