പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല്പതിനായിരം കടന്നു; രാജ്യം നിര്‍ണായക ഘട്ടത്തിലേക്ക്

രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം നാല്പതിനായിരം കടന്നു. ഇന്നലെ മാത്രം 40425 പേരിൽ രോഗം കണ്ടെത്തി. ആകെ രോഗികളുടെ എണ്ണം 11, 18043. 681 പേർ മരിച്ചു. ദക്ഷിണേന്ത്യയിൽ ആദ്യമായി ആന്ധ്രാ പ്രദേശിൽ പ്രതിദിന രോഗികളുടെ അയ്യായിരം കടന്നു.

ഗുജറാത്തിലും മഹാരാഷ്ട്രയിലും മരണനിരക്ക് കൂടുന്നു. അതെസമയം കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ദില്ലി എയിംസ് അടക്കം 11 ആശുപത്രികളിൽ വ്യാപിപ്പിച്ചു. 375 പേരിലാണ് ആദ്യ ഘട്ടത്തിൽ പരീക്ഷയ്ക്കുന്നത്.

കൊവിഡ് രോഗികളുടെ പ്രതിദിന വർധനവ് നാല്പതിനായിരം എന്ന നിർണായക ഘട്ടത്തിലേക്ക് ഇന്ത്യ കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം പുതിയ രോഗികളുടെ എണ്ണം 40425. ഇതോടെ ഒറ്റ ദിവസത്തിനുള്ളിൽ പത്തേമുക്കാൽ ലക്ഷത്തിൽ നിന്നും 11, 18043 ആയി ആകെ രോഗ ബാധിതരുടെ എണ്ണം കുതിച്ചുയർന്നു. 681 പേർ ഇന്നലെ മാത്രം മരണത്തിന് കീഴടങ്ങി.

ആകെ മരണം 27497 എന്ന നിലയിലെത്തി. മഹാരാഷ്ട്രയിലും ഗുജറാത്തിലും പശ്ചിമ ബംഗാളിലുമാണ് ഉയർന്ന മരണ നിരക്ക്. ദേശിയ ശരാശരി 2.5 ശതമാനമാണെങ്കിൽ ഗുജറാത്തിൽ മരണനിരക്ക് 4.48 ശതമാനവും മഹാരാഷ്ട്രയിൽ 3.85 ശതമാനവുമാണ്. രണ്ട് സംസ്ഥാനങ്ങളിലും രോഗികളെ അത്യാസന്ന നിലയിലാണ് ആശുപത്രിയിൽ എത്തിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടികാട്ടുന്നത്. കൃത്യസമയത്തു ചികിത്സ നൽകാത്തത് മരണം വർധിപ്പിക്കുന്നു. ദക്ഷിണേന്റയിൽ രോഗം പടരുന്നു.

ആന്ധ്രാപ്രദേശി പ്രതിദിന രോഗികളുടെ എണ്ണം 5, 041. ആദ്യമായാണ് ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തു പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരം കടക്കുന്നത്. തമിഴ്നാട്ടിൽ 4900യിരമാണ് പുതിയ രോഗികൾ. ഉത്തർ പ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി. ബിഹാറിൽ കേന്ദ്ര ആരോഗ്യ സംഘം സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

അതെ സമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ദില്ലി എയിംസ് അടക്കം 11 ആശുപത്രികളിലേയ്ക്ക് വ്യാപിപ്പിച്ചു. 375 പേരിലാണ് ആദ്യ ഘട്ടത്തിൽ പരീക്ഷയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News