പട്ടാമ്പി കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു; പാലക്കാട് അതീവ ജാഗ്രതയില്‍

പാലക്കാട് പട്ടാമ്പി കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചതോടെ അതീവ ജാഗ്രതയും പരിശോധനയുമായി ആരോഗ്യ വകുപ്പ്.
പട്ടാമ്പി നഗരസഭ പൂർണ്ണമായും അടച്ചിട്ടു. മത്സ്യ മാർക്കറ്റിൽ രോഗം പടർന്ന് പിടിച്ച സാഹചര്യത്തിലാണ് ജില്ലയിലെ ആദ്യത്തെ കൊവിഡ് ക്ലസ്റ്ററായി പട്ടാമ്പി മാറിയത്.

പട്ടാമ്പി മത്സ്യ മാർക്കറ്റിലെ മൊത്ത കച്ചവടക്കാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ ആൻറിജൻ ടെസ്റ്റിൽ 67 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 525 പേരെ പരിശോധന നടത്തിയതിൽ നിന്നാണ് 11 വയസ്സുള്ള കുട്ടിക്കുൾപ്പെടെ രോഗബാധ കണ്ടെത്തിയത്.

മാർക്കറ്റ് ഉൾപ്പെടെ നഗരസഭയിലെ വിവിധ പ്രദേശങ്ങളിലും പട്ടാമ്പി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലും ആൻ്റി ജൻ ടെസ്റ്റ് തുടരാനാണ് ആരോഗ്യ വകുപ്പിൻ്റെ തീരുമാനം. ക്ലസ്റ്ററായി പ്രഖ്യാപിച്ചതോടെ പൊതുഗതാഗതത്തിന് പൂർണ്ണ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

സൂപ്പർ സ്പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കു മെത്താതിരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. പട്ടാമ്പിയിൽ 1000 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ തുടങ്ങും. ആദ്യഘട്ടത്തിൽ പട്ടാമ്പി ഗവ. കോളേജ് ഹോസ്റ്റലിലും സയൻസ് ബ്ലോക്കിലും, ഓങ്ങല്ലൂർ പഞ്ചായത്തിലുമാണ് സൗകര്യമൊരുക്കുന്നത്.

പാലക്കാട് വലിയങ്ങാടിയിൽ ജൂലൈ 22 ന് രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെ പരിശോധന നടത്തും. പുതുനഗരം മത്സ്യമാർക്കറ്റിലും പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News